നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കാരുടെ അറസ്റ്റ് ; ഇന്ത്യ കാനഡ ബന്ധത്തെ വഷളാക്കി പ്രസ്താവനകള്‍

നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കാരുടെ അറസ്റ്റ് ; ഇന്ത്യ കാനഡ ബന്ധത്തെ വഷളാക്കി പ്രസ്താവനകള്‍
ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കാനഡയ്ക്ക് മറുപടിയുമായി ഇന്ത്യ.

സംഭവത്തില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും കാനഡ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ വിമര്‍ശിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റിനെ കുറിച്ച് അറിയിച്ചുവെന്നും എന്നാലത് നയതന്ത്ര തലത്തിലല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ മറുപടി നല്‍കി.

നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് പ്രസ്തമായ തെളിവോ വിവരമോ കാനഡ കൈമാറിയിട്ടില്ല. സംഭവത്തില്‍ കാനഡ മുന്‍വിധിയോടെ പെരുമാറുകയാണ്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീഷണഇയുണ്ടാകുകയും ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ടട സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് കാനഡയില്‍ പ്രവേശനവും താമസവും അനുവദിക്കുന്നു. ഇത്തരക്കാരെ കൈമാറാനുള്ള പല അഭ്യര്‍ത്ഥനകളും നിരസിക്കപ്പെട്ടു. ഇക്കാര്യങ്ങളിലെല്ലാം നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

നിജ്ജാറിനെ കൊലപ്പെടുത്തിയ വാടക കൊലയാളി സംഘത്തിലെ അംഗങ്ങളെന്ന പേരില്‍ കരണ്‍ ബ്രാര്‍, കമല്‍ പ്രീത് സിങ്, കരണ്‍പ്രീത് സിങ് എന്നിവരെയാണ് കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends