ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി
ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും റിപബ്ലിക്കിലേക്കുള്ള പതിവ് യാത്രകളില്‍ ചുരുങ്ങിയത് അര ഡസന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു.

ആറ് മാസം മുന്‍പ് ആരംഭിച്ച ട്രെന്‍ഡ് സേഫ്റ്റി ഓഫ് റുവാന്‍ഡ ബില്‍ പാസായതോടെ ഊര്‍ജ്ജിതമാകുകയാണ് ചെയ്തത്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നും അഭയാര്‍ത്ഥി അപേക്ഷകള്‍ പരിശോധിക്കുമെന്ന വാഗ്ദാനത്തില്‍ പ്രധാനമന്ത്രി ഋഷി സുനാക് ഉറച്ച് നിന്നതോടെയാണ് കുടിയേറ്റക്കാര്‍ നെട്ടോട്ടം ഓടുന്നത്.

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കായി വ്യാജ ടിക്കറ്റുമായാണ് പലരും എത്തുന്നതെന്ന് 'മറ്റാരോ വാങ്ങിയ ടിക്കറ്റിന്റെ ഫോട്ടോഗ്രാഫുമായാണ് അവര്‍ എത്തുന്നത്. എന്നാല്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്യാത്തതിനാല്‍ ഇവരെ തടയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അതിര്‍ത്തിയില്‍ പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് വല്ലപ്പോഴും മാത്രമാണ് തടയാറുള്ളത്', കോച്ച് ഡ്രൈവര്‍ സണ്‍ പത്രത്തോട് പറഞ്ഞു.

കുടിയേറ്റക്കാര്‍ തെരുവില്‍ ടെന്റ് കെട്ടിയും മറ്റും താമസിക്കാന്‍ തുടങ്ങിയതോടെ അയര്‍ലണ്ട് റിപബ്ലിക് ഗവണ്‍മെന്റ് പഴികേള്‍ക്കുകയാണ്. ഇതോടെ അനധികൃത കുടിയേറ്റക്കാരെ യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തുറന്ന അതിര്‍ത്തിയിലൂടെ അപ്പുറത്തേക്ക് പ്രവേശിക്കാന്‍ ഇപ്പോഴും അഭയാര്‍ത്ഥികള്‍ക്ക് സാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends