ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍ എത്തിയാലുടനെ അറസ്റ്റുണ്ടാകും. പ്രജ്വലിനായി കഴിഞ്ഞ ദിവസം എസ്എടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ജര്‍മനിയിലേക്കാണ് പ്രജ്വല്‍ കടന്നത്. പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരായ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎല്‍എയും പ്രജ്വലിന്റെ പിതാവുമായ എച്ച്ഡി രേവണ്ണയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്വലിന്റെ മടക്കം.

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് പ്രജ്വല്‍ ഉള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. പ്രതിയുടെ നീക്കങ്ങള്‍ എസ്‌ഐടി നിരീക്ഷിച്ച് വരികയായിരുന്നു. പ്രജ്വലിനെതിരെ ഇന്റര്‍പോളുമായി സഹകരിച്ച് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനും നീക്കമുണ്ടായിരുന്നു.

Other News in this category



4malayalees Recommends