ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വാരണാസിയില്‍ നിന്ന് ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും നരേന്ദ്ര മോദി നാമനിര്‍ദേശപത്രികയില്‍ പറയുന്നു.
തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ സ്വന്തമായി ഇല്ലെന്നും അദേഹം പത്രികയില്‍ വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ കൈവശം 2.67 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ട്. നാല് സ്വര്‍ണ മോതിരങ്ങളാണ് ഇവ. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 9.12 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
സര്‍ക്കാരില്‍ നിന്ന് ശമ്പളവും ബാങ്കില്‍ നിന്ന് ലഭിക്കുന്ന പലിശയുമാണ് തന്റെ വരുമാനമായി നരേന്ദ്ര മോദി രേഖപ്പെടുത്തിയത്.
2019ലെ നാമനിര്‍ദേശപത്രികയില്‍ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നത്.
പ്രധാനമന്ത്രിപദത്തില്‍ ഹാട്രിക് ലക്ഷ്യമിടുന്ന നരേന്ദ്ര മോദി മൂന്നാം തവണയാണ് വാരണാസിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കുന്നത്