സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ;  രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി
ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി സ്‌കൂളില്‍ പോയിട്ട് തിരിച്ച് എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍ ഇന്നുരാവിലെ സ്‌കൂളിന് തീയിട്ടു.പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

സ്‌കൂളില്‍ കടന്നുകയറി സാധന സാമഗ്രികള്‍ തല്ലിത്തകര്‍ത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോള്‍ കുട്ടി ഉച്ചയ്ക്ക് ശേഷം അവിടെത്തന്നെ ട്യൂഷന് പോകാറുണ്ടെന്ന് പിതാവ് ശൈലേന്ദ് റായ് പറഞ്ഞു. എന്നാല്‍ വൈകീട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്‌കൂളിലെത്തിയെങ്കിലും കണ്ടില്ല. പിന്നീട് ഏവരും തിരച്ചിലിന് ഇറങ്ങുകയായിരുന്നു.

സ്‌കൂള്‍ അധികൃതരോടും ക്ലാസിലെ മറ്റുകുട്ടികളോടും വിവരം തേടിയിട്ടും കുട്ടിയെ കുറിച്ച് വിവരം ലഭിച്ചില്ല. സ്‌കൂളിനു പുറത്തും തിരച്ചില്‍ നടത്തി. പിന്നീട് ഓടയില്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Other News in this category4malayalees Recommends