ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മടിയില്‍ കിടത്തി സെല്‍ഫി ; ചിത്രം ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മടിയില്‍ കിടത്തി സെല്‍ഫി ; ചിത്രം ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

എതാ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന് കൂലിപ്പണിയും ഭാര്യ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലും ജോലി ചെയ്തുവരികയാണ്. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തരകലഹം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പൊലീസ് നിഗമനം.

ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് യുവതിയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുക്കുകയും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ ഇളയ സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നാലെ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറി അകത്ത് നിന്നും പൂട്ടിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Other News in this category4malayalees Recommends