അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍
വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ് ജീവനൊടുക്കിയത്.

ചൊവ്വാഴ്ചയാണ് ഇയാളുടെ വിചാരണ ആരംഭിച്ചത്. വിചാരണയുടെ രണ്ടാം ദിനം ആരംഭിക്കാന്‍ ഇരിക്കവെയാണ് ജൂറിയെ പോലീസ് വിവരം അറിയിച്ചത്. ക്രൂസ്വെല്ലിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു. 36-കാരന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് അധികൃതര്‍ പറഞ്ഞു.

സിംപ്‌സണുമായി ക്രൂസ്വെല്ലിന് മുന്‍പ് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ലണ്ടന്‍ഡെറി ക്രൗണ്‍ കോടതി വിചാരണയില്‍ വിശദമാക്കി. എന്നാല്‍ യുവതി മറ്റൊരാളുമായി അടുപ്പത്തിലായതോടെ ഇയാള്‍ രോഷത്തിലായി. ഇതിന്റെ ഭാഗമായി സിംപ്‌സനെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

എന്നാല്‍ യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും ഇയാള്‍ ശ്രമിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച പോലീസ് പ്രതി ക്രൂസ്വെല്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട കാറ്റി സിംപ്‌സന്റെ സഹോദരി ക്രിസ്റ്റിയാനയായിരുന്നു ക്രൂസ്വെല്ലിന്റെ പങ്കാളി.

Other News in this category



4malayalees Recommends