എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി
എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ വിമര്‍ശനമുയര്‍ന്നുവന്നിരിക്കുന്നത്.

കറുത്ത ദിനം എന്നാണ് ചാര്‍ജ് വര്‍ദ്ധനവിനെ ഈ രംഗത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കുറിപ്പടിയിലെ ഓരോ ഇനത്തിനും പത്തു പൗണ്ട് വീതം നല്‍കേണ്ടിവരുന്ന സാധാരണ രോഗികള്‍ക്ക് ഇതു ഇരുണ്ട ദിനങ്ങളാവുമെന്നും നിരക്ക് വര്‍ദ്ധനവ് തികച്ചും നീതി പൂര്‍വ്വമല്ലെന്നും റോയല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ സൊസൈറ്റി ചെയര്‍ വുമണ്‍ ടേസ് ഒപുട്ടു അഭിപ്രായപ്പെട്ടു.

ചാര്‍ജ് ഉയരുന്നത് മൂലം മുഴുവന്‍ ഡോസും ഒഴിവാക്കുന്നതിനോ മേടിക്കാതിരിക്കുന്നതിനോ കാരണമാകുമെന്നും അഭിപ്രായമുണ്ട്. ഇംഗ്ലണ്ടില്‍ മാത്രമാണ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുള്ളൂ.

Other News in this category



4malayalees Recommends