യുവതി മര്‍ദ്ദനത്തിന് ഇരയായി'; പന്തീരാങ്കാവ് കേസില്‍ ഗാര്‍ഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടര്‍

യുവതി മര്‍ദ്ദനത്തിന് ഇരയായി'; പന്തീരാങ്കാവ് കേസില്‍ ഗാര്‍ഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടര്‍
പന്തീരാങ്കാവ് കേസില്‍ ഗാര്‍ഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടര്‍. യുവതി ചികിത്സ തേടിയ ഡോക്ടറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. യുവതി മര്‍ദ്ദനത്തിന് ഇരയായി. സ്‌കാനിങ് നടത്താന്‍ നിര്‍ദേശിച്ചെന്നും പറവൂര്‍ താലൂക് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

അതേസമയം കേസില്‍ ബന്ധുക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. 27നാണ് കേസ് വീണ്ടും പരിഗണിക്കുക. പൊലീസ് റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്നതാണ് കോടതി മാറ്റിവെച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

കോടതി ഹര്‍ജി പരിഗണിക്കുന്നുണ്ടെങ്കിലും പ്രതികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഉടന്‍ ചോദ്യം ചെയ്യാന്‍ പൊലീസ് നിക്കം ആരംഭിച്ചതിന്റെ ഭാഗമായി രണ്ട് തവണ ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റായതോടെ ഇവര്‍ അന്വേഷണ സംഘത്തിന്റെ മുന്നില്‍ എത്തിയിരുന്നില്ല.

Other News in this category4malayalees Recommends