ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു ; ശരാശരി വില 375131 പൗണ്ടിലെത്തി ; ഒരു മാസം കൊണ്ട് 0.8 ശതമാനം വര്‍ദ്ധനവ്

ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു ; ശരാശരി വില 375131 പൗണ്ടിലെത്തി ; ഒരു മാസം കൊണ്ട് 0.8 ശതമാനം വര്‍ദ്ധനവ്
ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുകയാണ്. ശരാശരി വില 375131 പൗണ്ടിലെത്തി കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ദ്ധനവാണുള്ളത്. ഇത് 2807 പൗണ്ടിലെത്തും.

ഭവന വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്‌ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു വാങ്ങുന്നത് മാറ്റിവയ്ക്കുമെന്നും വീടുകളുടെ വില്‍പ്പന കാര്യമായി നടക്കില്ലെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ വീടു വാങ്ങാന്‍ കൂടുതലായി ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

നിലവിലെ വീട് മാറ്റി പുതിയ വീട് വാങ്ങുന്നവരുടെ എണ്ണം കൂടിയതായി വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രയ വിക്രയം 17 ശതമാനം കൂടുതലാണ്. മേയില്‍ വീടുവില കുതിക്കുന്ന രീതിയാണ് പൊതുവേ കാണാറുള്ളത്.

വീടിന്റെ വില മാത്രമല്ല വാടകയിലും വര്‍ദ്ധനവുണ്ട്. വാടകയില്‍ 8.3 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ലണ്ടന്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വീടുവില വളരെ കൂടുതലായതിനാല്‍ പലരും വില കുറഞ്ഞ പ്രദേശങ്ങളില്‍ വീടു വാങ്ങാന്‍ താല്‍പര്യപ്പെടുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Other News in this category4malayalees Recommends