അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വകാര്യ ബസ് ; ജീവനക്കാര്‍ക്ക് കയ്യടി

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വകാര്യ ബസ് ; ജീവനക്കാര്‍ക്ക് കയ്യടി
വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കയ്യടി. പാലക്കാട് നെന്മാറ ഗോമതിയിലാണ് സംഭവം. പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ പിക്കപ്പ് വാന്‍ നിര്‍ത്താതെ പോവുകയായിരുന്നു. ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ഒരാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടാമത്തെയാളെ കൊണ്ടുപോകാന്‍ വാഹനം കാത്തുനില്‍ക്കവെയാണ് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാരെത്തിയത്. ഗോവിന്ദപുരംതൃശൂര്‍ റൂട്ടിലോടുന്ന ലതഗൗതം ബസിലെ ജീവനക്കാരാണ് പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് പാഞ്ഞത്.

ബസിലെ യാത്രക്കാരും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൂര്‍ണമായി സഹകരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് സാരമുള്ളതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.Other News in this category4malayalees Recommends