കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് എന്നു കാണിക്കാനായി കൊണ്ടുവന്ന സര്‍ക്കാര്‍ നീക്കമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് വിസ ഇല്ലാതാക്കല്‍. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഗ്രാജ്വേറ്റ് പഠനം കഴിഞ്ഞ് ബ്രിട്ടനില്‍ രണ്ടുവര്‍ഷം വരെ താമസിച്ചു ജോലി ചെയ്യാനുള്ള അനുമതി നല്‍കുന്നതാണ് ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വിസ. ഋഷി സുനകിന്റെ തീരുമാനത്തില്‍ ക്യാബിനറ്റില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് സൂചന.
യുകെയിലേക്ക് എത്താനുള്ള വിദേശിയരുടെ എളുപ്പ വഴിയായിരുന്നു ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വിസകള്‍. യുകെയിലേക്കു കുടിയേറുന്നവര്‍ക്ക് തിരിച്ചടി നല്‍കാനാണ് ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വിസയില്‍ നിയന്ത്രണം കൊണ്ടുവരാനോ നിര്‍ത്താനോ സര്‍ക്കാര്‍ ആലോചിച്ചത്.
വൈകാതെ വരുന്ന കുടിയേറ്റ കണക്കുകള്‍ പ്രധാനമന്ത്രിയ്ക്ക് വലിയ സമ്മര്‍ദ്ദമാകും. കുടിയേറ്റം കുറയ്ക്കാനായില്ലെങ്കില്‍ അതു തെരഞ്ഞെടുപ്പിലും ചര്‍ച്ചയായി പ്രതിപക്ഷം ഉയര്‍ത്തും.
യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന പേരിലാണ് പുതിയ നിയമത്തെ എതിര്‍ക്കുന്നവര്‍ രംഗ്തുള്ളത്.
എഡ്യൂക്കേഷന്‍ സെക്രട്ടറി ജിലിയന്‍ കീഗന്‍, ചാന്‍സലര്‍ ജെറമി ഹണ്ട്, ഫോറിന്‍ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ എന്നീ മന്ത്രിമാര്‍ വരെ പോസ്റ്റ് ഗ്രാജ്വേറ്റ് വിസ ഇല്ലാതാക്കുന്ന നിയമത്തിന് എതിരാണെന്നാണ് സൂചന.
സര്‍ക്കാരിന് ജന പിന്തുണ കുറയുന്നതിനാല്‍ കുടിയേറ്റ നയത്തില്‍ മാറ്റം അനിവാര്യമാണ് .പക്ഷെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിനും പ്രദേശത്തെ സമ്പദ് ഘടനയെ ബാധിക്കുമെന്നുമാണ് വിമര്‍ശകര്‍ നല്‍കുന്ന മറുപടി.