മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്.
അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുമ്പാണ് മാത്തച്ചനും ഭാര്യയുമെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വയറുവേദനയെ തുടര്‍ന്ന് ബ്ലാക്ക് പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ തുടരുമ്പോള്‍ മരണമടയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
മകന്‍ ഡിബിനും മരുമകള്‍ ജോഷ്‌നിയും ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങള്‍.