'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്

'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്
യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷമെന്താണെന്ന് ജനങ്ങള്‍ക്കറിയാം. ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്. അത് അവസാന ശ്വാസം വരെയുണ്ടാകുമെന്നും റിയാസ് പറഞ്ഞു. അതേസമയം ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും അത് മന്ത്രിയായാലും നേതാക്കള്‍ ആയാലും ജാഗ്രത വേണമെന്നും റിയാസ് പറഞ്ഞു.

Other News in this category



4malayalees Recommends