കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

അപകടത്തിന് പിന്നാലെ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തി നശിച്ചു

ഞങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പ്ലസന്റണ്‍ പൊലീസ് വ്യക്തമാക്കി

Other News in this category



4malayalees Recommends