യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി
യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ ആപ് സ്റ്റോറുകളില്‍ ടിക് ടോക് ലഭ്യമാകില്ല. ബൈറ്റ് ഡാന്‍സിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ അതിനുള്ളില്‍ കൈമാറിയിരിക്കണം.

വിവരങ്ങള്‍ ചോര്‍ത്തുന്നതിലൂടെ ദേശീയ സുരക്ഷിതത്വത്തിന് ടിക് ടോക് ഭീഷണിയാകുന്നുവെന്നാരോപിച്ച് നിരോധനത്തിനായി നിയമ നടപടി ആരംഭിച്ച് നാലു വര്‍ഷമായി. ജനപ്രതിനിധിസഭ കഴിഞ്ഞാഴ്ച പാസാക്കിയ ബില്ലില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 2020 ല്‍ അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക് നിരോധിച്ചെങ്കിലും നടപടി കോടതി തടഞ്ഞിരുന്നു.

Other News in this category



4malayalees Recommends