ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്
ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു

പാകിസ്താന്റെ വിദേശ നയമെന്താണെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവര്‍ തന്നെയാണ് വിദേശ നയത്തെ കുറിച്ച് പ്രതികരിക്കേണ്ടതെന്നും പട്ടേല്‍ വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്റിന്റെ പാകിസ്താന്‍ സന്ദര്‍ശനത്തെ സംബന്ധിച്ച ചോദ്യത്തോടായിരുന്നു വേദാന്ത പട്ടേലിന്റെ മറുപടി.

നേരത്തെ ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ പാകിസ്താന്‍ ഇറാനുമായി എട്ട് ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ പത്തു ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാം നടത്താനും തീരുമാനിച്ചിരുന്നു.

Other News in this category



4malayalees Recommends