അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്.
ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ കാറിന്റെ ഡ്രൈവറിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിം നഗര്‍ ജില്ലയിലെ ഹുസൂറബാദ് സ്വദേശിയാണ് നിവേശ്. ജാങ്കോണ്‍ ജില്ലയിലെ ഗാന്‍പൂര്‍ സ്വദേശിയാണ് ഗൗതം. ഇരുവരും അരിസോണ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളായിരുന്നു.
അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അരിസോണ പൊലീസ് അറിയിച്ചു.