ബ്രിസ്‌റ്റോള്‍ മലയാളിയും ബ്രിസ്‌ക ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ മിനി സ്‌കറിയയുടെ സഹോദരന്‍ ജോഷി സ്‌കറിയ നാട്ടില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു

ബ്രിസ്‌റ്റോള്‍ മലയാളിയും ബ്രിസ്‌ക ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ മിനി സ്‌കറിയയുടെ സഹോദരന്‍ ജോഷി സ്‌കറിയ നാട്ടില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു
ബ്രിസ്‌റ്റോള്‍ മലയാളിയും ബ്രിസ്‌ക ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ മിനി സ്‌കറിയയുടെ സഹോദരന്‍ ജോഷി സ്‌കറിയ ഇന്നു രാവിലെ അന്തരിച്ചു.54 വയസ്സായിരുന്നു. രാമപുരം കൊണ്ടാട് സ്വഭവനത്തില്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഏക മകന്‍ കാനഡയില്‍ ജോലി ചെയ്യുന്നു.

ഇഞ്ചിയാനിക്കല്‍ കുടുംബാംഗമാണ് ജോഷി സ്‌കറിയ .

ഭാര്യ റീന കൊണ്ടാട് ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചറാണ്

ജോഷിയുടെ മറ്റൊരു സഹോദരി മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു.

സംസ്‌കാരം കൊണ്ടാട് സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ചില്‍ വച്ച് നടത്തും.

പരേതന്റെ വിയോഗത്തില്‍ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) ആദരാഞ്ജലികള്‍ അറിയിച്ചു. കുടുംബത്തിന്റെ ദുഖത്തില്‍ 4മലയാളീസും പങ്കുചേരുന്നു.

Other News in this category4malayalees Recommends