എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും അലങ്കരിച്ചിട്ടുണ്ട്.


ന്യൂജേഴ്‌സിയിലെ ടീനെക്കില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഭാര്യ: തങ്കമ്മ നായര്‍. സുനിത, ഹേമ, ജയ് നായര്‍ എന്നിവര്‍ മക്കളാണ്.


ജനുവരി 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ സംസ്‌ക്കാരച്ചടങ്ങുകള്‍ വസതിയായ തൃശ്ശൂരിലുള്ള വഴനിയില്‍ (ശാന്തിഘട്ടിനു സമീപം) കോര്‍മത്ത് വീട്ടില്‍ വെച്ച് നടക്കുന്നതാണ്.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


Other News in this category4malayalees Recommends