ഓര്‍ത്തോഡോക്‌സ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ ഫാ. ഷേബാലി (67) ഫിലാഡെല്‍ഫിയായില്‍ അന്തരിച്ചു

ഓര്‍ത്തോഡോക്‌സ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ ഫാ. ഷേബാലി (67) ഫിലാഡെല്‍ഫിയായില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക് : ഓര്‍ത്തോഡോക്‌സ് ഹെറാള്‍ഡ് ചീഫ് എഡിറ്ററും മലങ്കര ഓര്‍ത്തോഡോക്സ്സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്‌ററ് അമേരിക്കന്‍ ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദീകനും സെന്റ് തോമസ് മാഷഴ്‌സ് സ്ട്രീറ്റ്, ഫിലാഡല്‍ഫിയ മാഷഴ്‌സ് സ്ട്രീറ്റ് സെന്റ് തോമസ്ഓര്‍ത്തോഡോക്‌സ് ഇടവക വികാരിയുമായിരുന്ന ഫാ.ബാബു വര്‍ഗ്ഗീസ് (ഷേബാലി) (67) ഫിലാഡല്‍ഫിയയിലുള്ള സ്വവസതിയില്‍ അന്തരിച്ചു . സംസ്‌ക്കാരം മാതൃ ഇടവകയായ തുമ്പമണ്‍ തട്ടസെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും. പൊതു ദര്‍ശനം ഫിലാഡല്‍ഫിയസെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

പത്തനംതിട്ട തുമ്പമണ്ണില്‍ പ്രസിദ്ധമായ തിരുവിനാല്‍ കുടുംബത്തില്‍ ശ്രീ.റ്റി.ജി.വര്‍ഗ്ഗീസിന്റെയുംശോശാമ്മ വര്‍ഗ്ഗീസിന്റെയും മകനായി ബാബു വര്‍ഗീസ് 1955 സെപ്റ്റംബര്‍ 19ന് ജനിച്ചു.

കേരള സര്‍വകലാശാലയില്‍ നിന്ന് ബോട്ടണിയില്‍ ബി.എസ്.സി.ബിരുദവും, സെറാംപൂര്‍യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഡിവിനിറ്റിയും, കോട്ടയം ഓര്‍ത്തഡോക്‌സ്തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ജി.എസ്.ടി. ബിരുദവും നേടി.

വള്ളംകുളം കൊച്ചിവിഴലില്‍, കെ.എം. വര്‍ഗീസിന്റെ മകള്‍ മിസ്സിസ്. ആനി വര്‍ഗ്ഗീസ് ആണ്‌സഹധര്‍മ്മിണി.

ബോണി ജോര്‍ജ്ജ് മാത്യു (ബിസിനസില്‍), ബിന്‍ തോമസ് മാത്യു എന്നിവരാണ് മക്കള്‍

സൗമ്യ സ്റ്റാന്‍ലി (മരുമകള്‍ )

സഹോദരങ്ങള്‍ : ജേക്കബ് ടി വര്‍ഗീസ് (Engineer), ജോര്‍ജ് വര്‍ഗീസ് (Deptuy Conservator of Forest Rtd), പരേതനായ എബ്രഹാം വര്‍ഗീസ് (Engineer)

ഓര്‍ത്തഡോക്‌സ് യൂത്ത് മാസികയുടെ സബ് എഡിറ്റര്‍, മലങ്കര ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡിന്റെചീഫ് എഡിറ്റര്‍, ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (ബാംഗ്ലൂരിലെ മദ്രാസ് ഭദ്രാസനപദ്ധതി) പ്രസിഡന്റ്, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫെയ്ത്ത് ആന്‍ഡ് കള്‍ച്ചര്‍ ഫെലോഷിപ്പ്ജനറല്‍ സെക്രട്ടറി, കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തോഡോക്സ്സഭയുടെ OVBS ന്റെ ആദ്യത്തെ മെറ്റീരിയല്‍ പ്രൊഡക്ഷന്‍ കമ്മിറ്റിയും അസി. പ്രിന്റ് കോര്‍ഡിനേറ്റര്‍ IBL ഇന്ത്യ (മദ്രാസ്) ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡിന്റെ ഓണ്‍ലൈന്‍ ദ്വൈവാരികപ്രസിദ്ധീകരണത്തിന്റെ ചുമതലയുള്ള എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അയിരൂര്‍ കുരിശുമുട്ടം സ്റ്റീഫന്‍സ്, കാരൂര്‍ സെന്റ് പീറ്റേഴ്‌സ് സെന്റ്‌പോള്‍സ്, കോറ്റനാട് സെന്റ്‌ജോര്‍ജ്: ബാംഗ്ലൂര്‍ സെന്റ് പോള്‍സ്, ആവടി സെന്റ് ജോര്‍ജ്ജ്, വിശാഖപട്ടണം സെന്റ് സ്റ്റീഫന്‍സ്; ഹൈദരാബാദിലെ രാമലിംഗപുരം സെന്റ് മേരീസ്, മദ്രാസ് ബ്രോഡ്‌വേ കത്തീഡ്രല്‍ എന്നീഇടവകകളിലും. 2001 ജൂലൈ മുതല്‍ സെന്റ്.ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യൂജേഴ്‌സി, ക്‌ളിഫ്ടന്‍ സെന്റ് ഗ്രീഗോറിയോസ് ഡ്യൂമോണ്ട് സെന്റ് ജോര്‍ജ്ജ് ടീനെക് , സെന്റ് തോമസ് മാഷഴ്സ്സ്ട്രീറ്റ്, ഫിലാഡല്‍ഫിയ എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ഡാനിയേല്‍ഫിലക്‌സീനോസ് മെത്രാപ്പോലീത്തായില്‍ നിന്ന് 1978ല്‍ ശെമ്മാശ്ശപട്ടവും പരിശുദ്ധബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവയില്‍ നിന്ന് 1984ല്‍ വൈദികപട്ടവുംസ്വീകരിച്ചു.

നോര്‍ത്ത് ഈസ്‌റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍നിക്കോളോവോസ്, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യഡോ.തോമസ് മാര്‍ ഇവാനിയോസ്, ഭദ്രാസന സെക്രട്ടറി ഫാ.ഡോ.വര്‍ഗ്ഗീസ് എം. ഡാനിയേല്‍എന്നിവര്‍ അനുശോചിച്ചു.

ക്രീയാത്മകമായ ചിന്തകളാലും എഴുത്തുകളാലും നവ മാധ്യമരംഗത്ത് ശ്രദ്ധേയമായ രീതിയില്‍തനതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള വൈദീകനായിരുന്നു ഷേബാലി അച്ചന്‍ എന്ന്ഓര്‍ത്തോഡോക്‌സ് റ്റി.വി സി ഈ ഓ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം അനുസ്മരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്


ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം 7703109050


ശ്രീ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് +91 9447141630

Other News in this category



4malayalees Recommends