ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയ ചിത്രങ്ങള്‍ വാന്‍കോവറില്‍ പതിച്ച സംഭവത്തില്‍ പ്രതികരണവുമായി പബ്ലിക് സേഫ്റ്റി മന്ത്രി ഡൊമിനിക് ലീബ്ലാങ്ക്. അക്രമം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാനഡയില്‍ അംഗീകരിക്കില്ലെന്ന് ലീബ്ലാങ്ക് പറഞ്ഞു.
ഖലിസ്ഥാനി അനുകൂലികളാണ് ചിത്രങ്ങള്‍ പതിച്ചത്. 'വാന്‍കോവറില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കാനഡയില്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല', ലീബ്ലാങ്ക് എക്സില്‍ കുറിച്ചു.
കനേഡിയന്‍ പാര്‍ലമെന്റ് അംഗമായ ഇന്ത്യന്‍ വംശജന് ചന്ദ്രാ ആര്യ വിഷയത്തില്‍ ആശങ്ക ഉന്നയിച്ചു. ഹിന്ദു-കനേഡിയന്‍ വംശജര്‍ക്കിടയില്‍ ഭയം പടര്‍ത്താനാണ് ഖലിസ്ഥാനി വാദികളുടെ ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ തലയില്‍ ബുള്ളറ്റ് തുളച്ച് കയറിയതും, തോക്കുമായി നില്ക്കുന്ന സിഖ് ബോഡിഗാര്ഡുമാരുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.