കാനഡയുടെ ഉറക്കം കെടുത്തിയ സീരിയല്‍ കില്ലര്‍ ജയിലില്‍ കൊല്ലപ്പെട്ടു; 49 സ്ത്രീകളെ കൊന്നതായി കുറ്റസമ്മതം നടത്തിയ സീരിയല്‍ കൊലയാളി ഇരകളുടെ ശരീര ഭാഗങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണമായി നല്‍കി

കാനഡയുടെ ഉറക്കം കെടുത്തിയ സീരിയല്‍ കില്ലര്‍ ജയിലില്‍ കൊല്ലപ്പെട്ടു; 49 സ്ത്രീകളെ കൊന്നതായി കുറ്റസമ്മതം നടത്തിയ സീരിയല്‍ കൊലയാളി ഇരകളുടെ ശരീര ഭാഗങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണമായി നല്‍കി
കാനഡയുടെ ഉറക്കം കെടുത്തിയ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് പിക്ക്ടണ്‍ 74-ാം വയസ്സില്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ അക്രമത്തിന് ഇരയായി മരിച്ചു.

1990-കളുടെ അവസാനത്തിലും, 2000-ന്റെ ആദ്യ വര്‍ഷങ്ങളിലും വാന്‍കോവറിന് സമീപമുള്ള തന്റെ പന്നി ഫാമിലേക്ക് സ്ത്രീ ഇരകളെ എത്തിച്ച് കൊലപ്പെടുത്തി രസിച്ച അതിക്രൂരനായ സീരിയല്‍ കില്ലറാണ് റോബര്‍ട്ട്. ഇരകളുടെ ശരീരഭാഗങ്ങള്‍ തന്റെ മൃഗങ്ങള്‍ക്ക് ഭക്ഷണമാക്കാന്‍ നല്‍കുകയായിരുന്നു ഇയാളുടെ രീതി.

ക്യുബെക്കിലെ പോര്‍ട്ട് കാര്‍ടിയര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ തടവിലായിരുന്ന കൊടുംകുറ്റവാളി മേയ് 19ന് മറ്റൊരു തടവുകാരനില്‍ നിന്നും അക്രമത്തിന് ഇരയായിരുന്നു. പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഇയാള്‍ മരിച്ചതായി കാനഡ കറക്ഷണല്‍ സര്‍വ്വീസ് അറിയിച്ചു.

26 സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റത്തിന് 25 വര്‍ഷക്കാലം പരോള്‍ കാലാവധിയുള്ള ജീവപര്യന്തം അനുഭവിച്ച് വരിയായിരുന്നു ഇയാള്‍. വാന്‍കോവറിലെ തെരുവില്‍ നിന്നും അപ്രത്യക്ഷരായ നിരവധി സ്ത്രീകളാണ് ഇയാളുടെ കൊലവെറിക്ക് ഇരയായത്. ഫാമില്‍ നിന്നും 33 സ്ത്രീകളുടെ ഡിഎന്‍എകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ 49 പേരെ കൊന്നതായി ഒരു അണ്ടര്‍കവര്‍ ഓഫീസറോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

Other News in this category4malayalees Recommends