Canada

വാടക കൊടുക്കാനായി ജോലിയെടുക്കുന്ന കാനഡക്കാര്‍; ടൊറന്റോ, വാന്‍കോവര്‍ എന്നിവിടങ്ങളില്‍ വരുമാനത്തിന്റെ 63 ശതമാനവും വാടക 'കവരുന്നു'?
കാനഡയില്‍ താമസിക്കുന്നത് ചെലവേറിയ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചത് പോലും ഈയൊരു അവസ്ഥ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ കാനഡയില്‍ താമസസ്ഥലത്തിന് വാടക കൊടുക്കുമ്പോള്‍ കിട്ടിയ വരുമാനം മുഴുവന്‍ തീരുന്ന അവസ്ഥയാണ് പലര്‍ക്കും പറയാനുള്ളത്.  വരുമാനത്തിന്റെ 30 ശതമാനം വാടക നല്‍കണമെന്നാണ് ഉപദേശമെങ്കിലും ഇതിലേറെ തുക വാടകയ്ക്കായി ചെലവാക്കേണ്ടി വരുന്നതായി കനേഡിയന്‍ പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധര്‍ പ്രീത് ബാനര്‍ജി സിബിസിയോട് പറഞ്ഞു.  യഥാര്‍ത്ഥത്തില്‍ വരുമാനത്തിന്റെ 63 ശതമാനമാണ് വാടകയ്ക്ക് കഴിയുന്നവര്‍ക്ക് വാടക ഇനത്തില്‍ ചെലവാക്കേണ്ടി വരുന്നതെന്ന് ബാനര്‍ജി ചൂണ്ടിക്കാണിച്ചു. ടൊറന്റോ, വാന്‍കോവര്‍ പോലുള്ള വലിയ നഗരങ്ങളിലാണ് ഇത് കൂടുതല്‍ ദൃശ്യമാകുന്നത്.  1981-ലെ യുഎസ് നിബന്ധനകളില്‍

More »

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടി ; ഉപതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വന്‍ ജയം ; പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രൂഡോയ്ക്ക് ജനങ്ങളുടെ താക്കീതായി ഫലം
കാനഡയില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടൊറന്റോ സെന്റ് പോളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയായ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വന്‍ ജയം. അടുത്ത വര്‍ഷം രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തിരഞ്ഞെടുപ്പ് ഫലം കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ 30 വര്‍ഷമായി പാര്‍ട്ടി നിലനിര്‍ത്തിയ

More »

ഫ്‌ലാഗ്‌പോളിങ് നിര്‍ത്തലാക്കി കാനഡ ; അതിര്‍ത്തിയില്‍ വിദേശ പൗരന്മാര്‍ക്കുള്ള ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് ഇനി ലഭിക്കില്ല
പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ വിദേശ പൗരന്മാര്‍ക്ക് ലഭ്യമാക്കിയിരുന്ന ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് സംവിധാനം കാനഡ നിര്‍ത്തലാക്കി. ഫ്‌ളാഗ് പോളിങ് കുറയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കാനുമാണ് പുതിയ നടപടി. ഫ്‌ളാഗ് പോളിങ് എന്നത് ഒരു വീസയ്ക്ക് അപേക്ഷിക്കുന്നതിനായി ഒരു ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗിലൂടെയോ പോര്‍ട്ട് ഓഫ്

More »

കാനഡയിലെ റസ്റ്റൊറന്റില്‍ ജോലിക്കായി എത്തിയത് നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ; പ്രതിസന്ധി വ്യക്തമാക്കുന്ന വീഡിയോ പുറത്ത്
കാനഡയിലെ റസ്റ്റൊറന്റ് ശൃംഖലയായ ടീം ഹോര്‍ട്ടന്റെ ജോബ് ഫെയറിനായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍. കാനഡയില്‍ തൊഴില്‍ വിപണിയിലെ പ്രതിസന്ധി തെളിവാക്കുന്ന വീഡിയോ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വിദ്യാര്‍ത്ഥിയായ നിഷാന്തിന് കാനഡയിലെത്തി മാസങ്ങള്‍ക്ക് ശേഷവും ജോലി കിട്ടിയില്ല. കാനഡയില്‍ ആറു മാസമായി ഒരു പാര്‍ട്ട് ടൈം ജോലിക്കു

More »

ഇന്ത്യ കാനഡ ബന്ധത്തെ ഉലച്ച് നിജജാര്‍ ചരമ വാര്‍ഷികത്തില്‍ ആചരിച്ച മൗനാചരണം
ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കനേഡിയന്‍ പാര്‍ലമെന്റ് ഹൗസ് ഓഫ് കോമണ്‍സില്‍ ചൊവ്വാഴ്ച മൗനാചരണം നടത്തി. ഇതിന് പിന്നാലെ ഇന്ത്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനത്തില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമെന്ന് ഇന്ത്യ

More »

ഇറാന്റെ സായുധ സൈനിക വിഭാഗങ്ങളില്‍ ഒന്നായ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡിനെ ഭീകര സംഘടനയുടെ പട്ടികയില്‍പ്പെടുത്തി കാനഡ
രാജ്യത്ത് താമസിക്കുന്ന മുന്‍ ഉന്നത ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ഇറാനിലുള്ള കനേഡിയന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്നും ലെബ്ലാങ്ക് നിര്‍ദ്ദേശിച്ചു. വളരെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീക്കമെന്നും റെവലൂഷനറി ഗാര്‍ഡിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ സാദ്ധ്യമായ

More »

നിജ്ജറിനെ ആദരിച്ച് കാനഡയുടെ പ്രകോപനം ; കനിഷ്‌ക ദുരന്തം മറക്കണ്ടെന്ന് ഇന്ത്യയും
കാനഡയില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന് ആദരമര്‍പ്പിച്ച കാനഡയ്ക്ക് കനിഷ്‌ക വിമാന ദുരന്തം ഓര്‍മ്മിപ്പിച്ച് മറുപടി നല്‍കി ഇന്ത്യ. നിജ്ജറുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ചൊവ്വാഴ്ച കനേഡിയന്‍ പാര്‍ലമെന്റിലെ അംഗങ്ങള്‍ മൗനം ആചരിച്ചു. പിന്നാലെ, കനിഷ്‌ക ദുരന്തത്തില്‍ കൊല്ലപ്പെട്ട 329 പേരുടെ ഓര്‍മ്മയ്ക്കായി ഈ മാസം 23ന് വൈകിട്ട് 6.30ന് അനുസ്മരണ യോഗം

More »

പ്രകോപനം വീണ്ടും ; ഹര്‍ദീപ് സിങ് നിജ്ജാറിന്റെ അനുസ്മരണം സംഘടിപ്പിച്ച് കാനഡ
ഖലിസ്താന്‍ വിഘടനാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ അനുസ്മരിച്ച് കനേഡിയന്‍ പാര്‍ലമെന്റ്. നിജ്ജാറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് അനുസ്മരണം. മൗനമാചരിച്ചായിരുന്നു കനേഡിയന്‍ പാര്‍ലമെന്റ് അനുസ്മരണം സംഘടിപ്പിച്ചത്. പ്രകോപനമുണ്ടാക്കുന്ന നടപടിയാണ് കാനഡയുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിമര്‍ശനമുണ്ട്. ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍

More »

അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യം,ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ; അഭിപ്രായ വ്യത്യാസം തുടരുന്നതായി സൂചന
അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഉറ്റുനോക്കുന്നുവെന്നാണ് ചോദ്യത്തിന് ട്രൂഡോ മറുപടി നല്‍കിയത്. ഇന്ത്യ കാനഡ നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രതികരണം പ്രസക്തമാകുന്നത്. ജി7

More »

എതിര്‍ ടീമിന്റെ പരിശീലന ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ചോര്‍ത്തിയ സംഭവം ; വിവാദമായതോടെ കാനഡ ഫുട്‌ബോള്‍ കോച്ച് പിന്മാറി

പാരിസ് ഒളിംപിക്‌സിനിടെ എതിര്‍ ടീമിന്റെ പരിശീലന ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ചോര്‍ത്തിയ സംഭവത്തില്‍ കാനഡയുടെ വനിതാ ഫുട്‌ബോള്‍ ടീം സഹപരിശീലക മാറിനില്‍ക്കും. ഗ്രൂപ്പ് എയില്‍ കാനഡയുടെ എതിരാളികളായ ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലനം നടത്തുന്നതിനിടെയാണ് ഡ്രോണ്‍

ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയന്‍ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോണ്‍ പറത്തി ; ഒളിഞ്ഞു നോട്ടം വിവാദത്തില്‍

പാരീസ് ഒളിംപിക്‌സിനു തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വനിതാ ഫുട്‌ബോളില്‍ ഒളിഞ്ഞുനോട്ട വിവാദം. ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയന്‍ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോണ്‍ പറത്തി. വിവാദമായതോടെ, കാനേഡിയന്‍ ഒളിംപിക്

കാനഡയില്‍ ഹിന്ദുക്ഷേത്രം തകര്‍ത്തു ; ചുമരുകള്‍ വികൃതമാക്കി

കാനഡയിലെ എഡ്‌മോഷനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്തു. ചുമരുകളില്‍ ഗ്രാഫിറ്റി ഉപയോഗിച്ച് പെയിന്റ് ചെയ്തിട്ടുണ്ട്. ബാപ്‌സ് സ്വാമി നാരായണ്‍ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാനഡയിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരായ അക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്ന് എംപി ചന്ദ്ര ആര്യ

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് താമസ വീസ അനുവദിക്കുന്നതില്‍ പരിധി ഏര്‍പ്പെടുത്തി കാനഡ

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള വീസകള്‍ അനുവദിക്കുന്നതില്‍ പരിധി ഏര്‍പ്പെടുത്തി കാനഡ. രാജ്യത്ത് ജനസംഖ്യയിലെ വര്‍ധനയെ തുടര്‍ന്ന് കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് ഈ നീക്കം. പഠന വീസ കാനഡയില്‍ ദീര്‍ഘകാല താമസത്തിനുള്ള ഒരു വാഗ്ദാനമല്ലെന്ന് കനേഡിയന്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു കാനഡയുടെ സ്റ്റുഡന്റ്‌സ് വിസ നയങ്ങള്‍

അന്താരാഷ്ട്ര സ്റ്റുഡന്റ് വിസകളില്‍ കാനഡ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വര്‍ഷം 300,000 വിസകള്‍ നല്‍കാന്‍ രാജ്യം പദ്ധതിയിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നല്‍കിയ 437,000 വിസകളില്‍ നിന്ന് ഗണ്യമായ കുറവുണ്ടായിരിക്കുകയാണ്. തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ അന്താരാഷ്ട്ര

ഒന്റാരിയോയില്‍ വാടകയ്ക്ക് വീട് ലഭിക്കാന്‍ 12 മാസത്തെ തുക മുന്‍കൂര്‍ നല്‍കേണ്ട ഗതികേട്; എസ്‌റ്റേറ്റ് ഏജന്റുമാര്‍ വഴി വീട് വാടകയ്ക്ക് നല്‍കാന്‍ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്ക് താല്‍പര്യക്കൂടുതല്‍

ഒന്റാരിയോയില്‍ വാടകയ്ക്ക് വീട് ലഭിക്കുന്നത് ഒരു യുദ്ധത്തിന് ഇറങ്ങുന്ന തരത്തിലാണ്. ഏത് സാഹചര്യവുമായി വിട്ടുവീഴ്ച ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഒന്നുകില്‍ എസ്‌റ്റേറ്റ് ഏജന്റുമാരുടെ നിബന്ധന പാലിക്കുക, അല്ലെങ്കില്‍ താമസിക്കാന്‍ വീടില്ലാത്ത അവസ്ഥ നേരിടുക എന്നതാണ്