Canada
കാനഡയെ യുഎസില്‍ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് മറുപടിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡയെ യുഎസില്‍ ലയിപ്പിക്കുന്നതിന്റെ നേരിയ സാധ്യത പോലും നിലനില്‍ക്കുന്നില്ല എന്ന് ട്രൂഡോ പറഞ്ഞു. എക്സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം. 'നോട്ട് എ സ്‌നോബോള്‍സ് ചാന്‍സ് ഇന്‍ ഹെല്‍' (Not a nsowball's chance in hell) എന്ന ഇംഗ്ലീഷ് ശൈലി ഉപയോഗിച്ചാണ് ട്രംപിന്റെ യുഎസ്-കാനഡ ലയന നിര്‍ദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്. 'ഒരിക്കലും നടക്കാത്ത കാര്യം' എന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ഈ ശൈലിയുടെ അര്‍ഥം. 'വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും ജനസമൂഹത്തിനും ലഭിക്കുന്നു' - എന്നും ജസ്റ്റിന്‍ ട്രൂഡോ കുറിച്ചു. കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം ട്രൂഡോ രാജി വെച്ചതിന്
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുളള യോഗം ഈ ആഴ്ച തന്നെ നടക്കുമെന്ന് ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റ. കാനഡയും പാര്‍ട്ടിയും ട്രൂഡോയോട് കടപ്പെട്ടിരിക്കുന്നുവെന്നും സചിത് മെഹ്‌റ പറഞ്ഞു. അതേസമയം ട്രൂഡോയുടെ രാജിമൂലം മാറ്റമൊന്നും സംഭവിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉടന്‍ തന്നെ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സൂചനയുണ്ട്. 9 വര്‍ഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമായിരിക്കേയാണ് പദവിയൊഴിയുന്നത്. ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കാനഡയിലെ പ്രസിദ്ധമായ മിഠായി പരീക്ഷിച്ച പെണ്‍കുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി. മിഠായിക്കുള്ളില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ 19കാരിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. യുഎസ്, കാനഡ എന്നിവിടങ്ങളില്‍ പ്രശസ്തമായ ഗോബ്‌സ്റ്റോപ്പര്‍ അഥവാ ജോ ബ്രേക്കര്‍ കാന്‍ഡിയാണ് വിദ്യാര്‍ത്ഥിനിയായ ജാവേരിയ വാസിമിന് പണികൊടുത്തത്. പതിയെ നുണച്ചിറക്കി
കാനഡയിലെ H5N1 ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ആദ്യമായി ബാധിച്ച കൗമാരക്കാരിയെ കഴിഞ്ഞ മാസം തീവ്രപരിചരണത്തില്‍ നിന്ന് മാറ്റുകയും അനുബന്ധ ഓക്‌സിജന്‍ നീക്കം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ട്.നവംബര്‍ മുതല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ കേസിനെക്കുറിച്ച് ഒരു അപ്ഡേറ്റും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ പുതിയ വിശദാംശങ്ങള്‍ അനുസരിച്ചു കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി എന്നാണ്
കാനഡയിലെ എഡ്മന്റണില്‍ അന്തരിച്ച ദീപു കുര്യന്റെ (48) സംസ്‌കാരം ജനുവരി 4ന്. കോലഞ്ചേരി പെരിങ്ങോള്‍ കരയില്‍ മാരെക്കാട്ട് പരേതനായ ജേക്കബ് കുര്യന്റെയും അന്നമ്മ കുര്യന്റെയും മകനാണ്. എഡ്മന്റണിലെ നോര്‍ത്ത് വെസ്റ്റിലെ സെറിനിറ്റി ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരം. പൊതു ദര്‍ശനം രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് ഒരു മണിവരെയും സംസ്‌കാര ശുശ്രൂഷകള്‍ ഒരു മണി മുതല്‍ മൂന്നു വരെയും സെറിനിറ്റി
ഹൗസ് ഓഫ് കോമണ്‍സിലെ 153 അംഗ ഭരണകക്ഷിയില്‍ പകുതിയിലധികം പേരും എതിരായതോടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നില പരുങ്ങലിലാകുന്നു. സ്വന്തം കക്ഷിയിലെ 80 എംപിമാരാണ് ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുള്ളത്. അറ്റ്ലാന്റിക് കാനഡ, ഒന്റാറിയോ മേഖലകളി ലെ മുഴുവന്‍ ലിബറല്‍ പാര്‍ട്ടി അംഗങ്ങളും ട്രൂഡോയ്ക്കെതിരാണ്. ആല്‍ബര്‍ട്ടയില്‍ നിന്നുള്ള ഇന്‍ഡോ- കനേഡിയന്‍ എംപി ജോര്‍ജ് ചാഹല്‍
വീണ്ടും കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്ന് വിളിച്ച് പരിഹസിച്ച് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപ്.. ട്രൂഡോയ്ക്ക് അയച്ച ക്രിസ്മസ് സന്ദേശത്തിലായിരുന്നു ട്രംപിന്റെ പുതിയ പരിഹാസം. കാനഡയിലെ എന്‍ജിഒകള്‍ ഉള്‍പ്പെടുന്ന ഇടത് ഭ്രാന്തന്മാരാണ് യുഎസിനെ നശിപ്പിച്ചതെന്നായിരുന്നു ട്രംപിന്റെ ഒരു കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ദിവസം
കാനഡയിലെ 260 കോളജുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. സ്റ്റുഡന്റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയില്‍ എത്തിക്കുന്നത്. എന്നിട്ട് ഇന്ത്യക്കാരെ കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടത്തിവിടുകയാണെന്നും ഇഡി കണ്ടെത്തി. മൂന്ന് വര്‍ഷം മുമ്പ് ഒരു