Canada

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തണം ; സംയുക്ത പ്രസ്താവനയുമായി കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്ന ആവശ്യവുമായി കാനഡയും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും. റാഫയില്‍ ശക്തമായ ആക്രമണത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനിടെയാണ് മൂന്നു രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന. റാഫയില്‍ ഇസ്രയേല്‍ സൈനിക നടപടിയുമായി മുന്നോട്ട് പോയാല്‍ അത് വിനാശകരമായി മാറുമെന്ന് മൂന്നു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന വംശഹത്യ കേസില്‍ ജനുവരിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സാധാരണക്കാരെ സംരക്ഷിക്കാനും അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായങ്ങളും പലസ്തീന് നല്‍കാനും ഇസ്രയേലിനെ ബാധ്യസ്ഥരാക്കിയെന്ന് മൂന്ന് രാഷ്ട്രതലവന്മാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പൗരന്മാരെ സംരക്ഷിക്കുകയെന്നത് പരമ പ്രധാനമായ ഒന്നാണെന്നും രാഷ്ട്ര

More »

ജീവിത ചെലവും സര്‍ക്കാര്‍ നയവും കുടിയേറ്റത്തെ ബാധിച്ചു ; കാനഡയിലേക്ക് കുടിയേറുന്നവര്‍ നാട്ടിലേക്ക് മടങ്ങുന്ന കാഴ്ച ; പഞ്ചാബിലെ പുതിയ തലമുറ കാനഡയോട് അകലുന്നു ?
വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ ഇന്ത്യയില്‍ നിന്ന് ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് ഏറെ മുന്നില്‍. കാനഡയിലെ ഇന്ത്യക്കാര്‍ നിലവില്‍ കുടിയേറ്റ പ്രശ്‌നം അതിതീവ്രമായി അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍, അതില്‍ ഗുരുതര പ്രശ്‌നം നേരിടുന്നത് പഞ്ചാബില്‍ നിന്നുള്ളവരാണ്.  പഞ്ചാബികളോടുള്ള കനേഡിയന്‍ ജനതയുടെ സമീപനം ഇപ്പോള്‍ അത്ര സുഖകരമല്ല. കാനഡയില്‍ വന്ന്

More »

കാനഡയിലെ ഇന്ത്യന്‍ ബിസിനസ്സുകാരെ ലക്ഷ്യമിട്ട് തട്ടിക്കൊണ്ട് പോകല്‍ സംഘങ്ങള്‍; അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയുടെ പോസ്റ്റ് ഭീതി പരത്തുന്നു
കാനഡയുടെ മയമേറിയ ജാമ്യ വ്യവസ്ഥ ആ രാജ്യത്തെ ഇന്ത്യന്‍ വംശജരായ ബിസിനസ്സുകാരെ ആശങ്കയിലാക്കുന്നു. പരിഷ്‌കാരങ്ങളുടെ പേരില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ക്രിമിനലുകള്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തിറങ്ങുന്നതാണ് സാധാരണക്കാരുടെ ആശങ്കയ്ക്ക് പിന്നില്‍.  ഇന്ത്യന്‍ സമൂഹം ഏറെയുള്ള ബ്രാംപ്ടണിലെ ജനങ്ങളാണ് ഇപ്പോള്‍ ഈ സിസ്റ്റത്തിന്റെ ദുരവസ്ഥ അനുഭവിക്കുന്നത്. ഇവിടെ

More »

കാനഡയിലെ ബ്രാംപ്ടണില്‍ അപകടം; 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; അപകടം വ്യാഴാഴ്ച പുലര്‍ച്ചെ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ
ഗ്രേറ്റര്‍ ടൊറന്റോ മേഖലയിലുള്ള ദാരുണ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.  ബ്രാംപ്ടണ്‍ പട്ടണത്തില്‍ പുലര്‍ച്ചെ 1.30-ഓടെയാണ് അപകടം നടന്നത്. 23-കാരന്‍ റീതിക് ചബ്ര, സഹോദരന്‍ 22-കാരന്‍ റോഹന്‍, സുഹൃത്ത് 24-കാരന്‍ ഗൗരവ് ഫാസ്‌ഗെ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  ഓഫീസര്‍മാര്‍ അപകട സ്ഥലത്തേക്ക്

More »

ക്യാപ്പ് ഇടരുത്! സ്റ്റഡി പെര്‍മിറ്റുകള്‍ക്ക് പരിധി ഏര്‍പ്പെടുത്താനുള്ള നീക്കം നിര്‍ത്തിവെയ്ക്കണമെന്ന് കനേഡിയന്‍ കോളേജുകളും, യൂണിവേഴ്‌സിറ്റികളും; വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് ഇടിയുമെന്ന് മുന്നറിയിപ്പ്
കാനഡ അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോളേജുകളും, യൂണിവേഴ്‌സിറ്റികളും. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറോടാണ് പദ്ധതി തല്‍ക്കാലം മുന്നോട്ട് കൊണ്ടുപോകരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്.  അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ തന്നെ കുറയാന്‍ ഇത്

More »

ക്യുബെക്കില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അറ്റസ്റ്റേഷന്‍ ലെറ്ററും, സിഎക്യുവും ഹാജരാക്കണം; സ്റ്റഡി പെര്‍മിറ്റിന് ശ്രമിക്കുമ്പോള്‍ ഇവ നിര്‍ബന്ധം
ക്യുബെക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ പ്രൊവിന്‍സില്‍ നിന്നുള്ള അറ്റസ്റ്റേഷന്‍ ലെറ്ററിന് പുറമെ, ക്യുബെക്ക് ആക്‌സെപ്റ്റന്‍സ് സര്‍ട്ടിഫിക്കറ്റും (സിഎക്യു) ഹാജരാക്കണമെന്ന് സ്ഥിരീകരിച്ച് ഇമിഗ്രേഷന്‍ റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡ.  ക്യുബെക്കിലെ ഡെസിഗ്നേറ്റഡ്

More »

ചെലവ് കുറഞ്ഞ വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ സമയമായി; മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍; വരുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്?
താല്‍ക്കാലിക വിദേശ ജോലിക്കാരെയും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും ആശ്രയിക്കുന്നത് നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി. എന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ച് നില്‍ക്കാന്‍ ആവശ്യമായ ആഭ്യന്തര ജോലിക്കാര്‍ ആവശ്യത്തിന് ഇല്ലെന്ന് വാദിക്കുകയാണ് ബിസിനസ്സുകള്‍. കഴിഞ്ഞ മാസം വിദേശ വിദ്യാര്‍ത്ഥി വിസകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി

More »

കാനഡ പ്രിയപ്പെട്ടതല്ലാതാകുമോ ? കുടിയേറിയവര്‍ തിരികെ പോകുന്നതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നത്
ഇന്ത്യ കാനഡ നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ കാനഡയെ കുടിയേറുന്നവര്‍ വലിയൊരു ശതമാനം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ നിന്നുള്ള ഒരു പുതിയ പഠനമനുസരിച്ച് 1982 നും 2017 നും ഉടയില്‍ കാനഡയിലെത്തിയ 17.5 ശതമാനം കുടിയേറ്റക്കാരും ഇവിടെയെത്തി 20 വര്‍ഷത്തിനുള്ളില്‍ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കാനഡയില്‍ എത്തി മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ നിന്ന ശേഷം തിരിച്ചുപോകുന്നവരുടെ

More »

ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ഇന്ത്യയും ; തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധ്യതയുള്ള വിദേശ ഭീഷണിയുടെ ലിസ്റ്റില്‍ ; കാനഡയുടെ പുതിയ നീക്കത്തില്‍ പ്രതികരിക്കാതെ ഇന്ത്യ
ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് നേരെ പുതിയ നീക്കവുമായി കാനഡ രംഗത്തുവന്നിരിക്കുകയാണ്. പൊതു തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധ്യതയുള്ള വിദേശ ഭീഷണിയായി ഇന്ത്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കാനഡയുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്മേല്‍

More »

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍

ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍

മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്‌ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം ; തുടര്‍ച്ചയായ മരണങ്ങളില്‍ ആശങ്കയോടെ ഇന്ത്യന്‍ സമൂഹം

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹരിയാനയില്‍ നിന്നുള്ള 24 വയസുകാരനാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ സമൂഹം. വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത

ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച് കാനേഡിയന്‍ കമ്പനി; വിമര്‍ശനമുയര്‍ന്നതോടെ ഒടുവില്‍ മാപ്പ് പറഞ്ഞു

ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച കനേഡിയന്‍ ആക്‌സസറി ബ്രാന്‍ഡായ ഡീബ്രാന്‍ഡിനെതിരെ വിമര്‍ശനമുയരുന്നു. പൂനെ സ്വദേശിയായ ഭുവന്‍ ചിത്രാന്‍ഷിനെതിരെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഡീബ്രാന്‍ഡിന്റെ മാക്ബുക്ക്

ചിലവ് ചുരുക്കല്‍ ; എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ ; നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി

കനേഡിയന്‍ എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. നിര്‍ബന്ധിത സാഹചര്യത്തില്‍ വിഷമത്തോടെ എടുത്ത തീരുമാനമെന്നാണ് കാനഡയുടെ പ്രതികരണം. മുംബൈ, ചണ്ഡീഗഡ്, ബംഗളൂരു കൗണ്‍സിലേറ്റുകളുടെ

കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു, കാറിടിച്ച് അക്രമിക്ക് ഗുരുതര പരിക്ക്

കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ