Canada

കെയര്‍ഗിവര്‍ പൈലറ്റ് പ്രോഗ്രാം ആപ്ലിക്കേഷനുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഐആര്‍സിസി; ഹോം ചൈല്‍ഡ്‌കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് പ്രോഗ്രാമുകളുടെ ക്യാപ്പ് പുനര്‍നിശ്ചയിക്കുന്നു
രണ്ട് കെയര്‍ഗിവര്‍ പൈലറ്റ് പ്രോഗ്രാമുകളിലേക്ക് ഐആര്‍സിസി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഹോം ചൈല്‍ഡ്‌കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് എന്നീ പ്രോഗ്രാമുകളിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഡയറക്ട് ടു പെര്‍മനന്റ് റസിഡന്‍സ് കാറ്റഗറിയിലാണ് ഈ അപേക്ഷ സ്വീകരിക്കുക.  കെയറര്‍ ജോലിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് ഈ പ്രോഗ്രാമുകള്‍. 2019-ല്‍ ആരംഭിച്ച പൈലറ്റ് പ്രോഗ്രാമുകള്‍ 2024 ജൂണ്‍ 17ന് അവസാനിക്കും. 2022-ല്‍ ഏകദേശം 1100 കെയര്‍ഗിവേഴ്‌സിനെ വരവേല്‍ക്കുകയും, ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പെര്‍മനന്റ് റസിഡന്റ്‌സായി മാറുകയും ചെയ്തു.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് അപേക്ഷിക്കാനാണ് ഐആര്‍സിസി ഉപദേശിക്കുന്നത്. ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ് സ്‌കീമില്‍ 1000 എന്നതായിരുന്നു 2023-ലെ ക്യാപ്പ്.

More »

ജസ്റ്റിന്‍ ട്രൂഡോയുടെ കഥ കഴിയാറായി! അഭിപ്രായ സര്‍വ്വെകളില്‍ 70 ശതമാനം ജനത്തിനും പ്രധാനമന്ത്രിയെ താല്‍പര്യമില്ല; എതിരാളികള്‍ കരുത്താര്‍ജ്ജിക്കുന്നു
ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ പാപ്പരത്തം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും, ലേബര്‍ പാര്‍ട്ടിക്കും തിരിച്ചടിയായി മാറുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് പിയേറി പോയിലിവര്‍ കരുത്താര്‍ജ്ജിക്കുന്നതും ട്രൂഡോയ്ക്ക് മോശം വാര്‍ത്തയാണ്. കാനഡയുടെ മധ്യവര്‍ഗ്ഗം സാമ്പത്തികമായി തിരിച്ചടികള്‍ നേരിടുന്നതാണ് പ്രധാന തിരിച്ചടിയായി മാറുന്നതെന്ന് സര്‍വ്വെകള്‍

More »

2024-ല്‍ കാനഡയില്‍ തൊഴില്‍ അന്വേഷികള്‍ക്ക് ഈ 'യോഗ്യത' സുപ്രധാനം; കനേഡിയന്‍ കമ്പനികള്‍ ഈ കഴിവുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് റിപ്പോര്‍ട്ട്
ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ഒരു നൂതന സാങ്കേതികവിദ്യയെ സംബന്ധിച്ചാണ്. ഇതിന്റെ ഗുണവും, ദോഷവും ചര്‍ച്ചകള്‍ക്ക് വിധേയമാകുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും മനുഷ്യനേക്കാള്‍ വേഗതയില്‍ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുവെന്നത് തന്നെയാണ് ഈ സാങ്കേതികവിദ്യയെ ആകര്‍ഷകമാക്കി മാറ്റുന്നത്.  2024-ല്‍ കാനഡയില്‍ തൊഴില്‍ തേടുന്നവര്‍ ഈ സാങ്കേതികവിദ്യയില്‍

More »

കാനഡയിലേക്ക് വരുന്നവര്‍ക്ക് താമസസൗകര്യം കണ്ടെത്തുന്നത് ഹിമാലയന്‍ ദൗത്യം; ഹൗസിംഗ് സ്ഥിതിഗതികള്‍ താങ്ങാന്‍ കഴിയുന്നില്ല
കാനഡയിലേക്ക് പുതുതായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് താമസ സൗകര്യം കണ്ടെത്തുന്നത് അതികഠിനമായ പ്രയത്‌നം തന്നെയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ആറില്‍ ഒന്ന് വീതം പുതിയ ആളുകള്‍ക്ക് താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള താമസം ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് കണക്കുകള്‍ പറയുന്നു.  കാനഡയില്‍ എത്തിച്ചേര്‍ന്നിട്ട് ഏറെ നാളായ കുടിയേറ്റക്കാരുമായി

More »

-50 സെല്‍ഷ്യസ് വരെ താഴുന്ന താപനില, 40 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയും; ഈയാഴ്ച കാനഡയില്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ ആശങ്കപ്പെടുത്തുന്നത്; ഒന്റാരിയോയിലും, ക്യുബെക്കിലും വിന്റര്‍ കൊടുങ്കാറ്റ്
ഈയാഴ്ച 40 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത നേരിട്ട് കാനഡ. ഒന്റാരിയോ, ക്യുബെക്ക് എന്നിവിടങ്ങളിലെ ചില മേഖലകളിലായി എന്‍വയോണ്‍മെന്റ് കാനഡ വിന്റര്‍ കൊടുങ്കാറ്റുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ചയോടെ ചില ഭാഗങ്ങളില്‍ 40 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.  ഒന്റാരിയോയില്‍ എലിയട്ട് ലേക്ക്, ഗ്രേറ്റര്‍ സഡ്ബറി, പ്രസ്‌കോട്ട് &

More »

കാനഡയിലെ ഇമിഗ്രന്റ് എപ്ലോയ്‌മെന്റ് നിരക്ക് ഉയര്‍ന്നു; രാജ്യത്ത് പ്രവേശിക്കുന്ന ഭൂരിപക്ഷത്തിനും ജോലി കിട്ടുന്നതായി കണക്കുകള്‍
കോര്‍ വര്‍ക്കിംഗ് ഏജ് കുടിയേറ്റക്കാരുടെ എംപ്ലോയ്‌മെന്റ് നിരക്കും, കാനഡയില്‍ എപ്പോള്‍ പ്രവേശിച്ചുവെന്നതും തമ്മില്‍ സാരമായ ബന്ധമുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ കണക്കുകള്‍. രണ്ട് പ്രായവിഭാഗങ്ങളായി തിരിച്ചാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഈ കണക്ക് പരിശോധിക്കുന്നത്.  15 മുതല്‍ മുകളിലേക്ക് പ്രായമുള്ളവര്‍, 25 മുതല്‍ 54 വയസ്സ് വരെ പ്രായമുള്ളവര്‍ എന്നതാണ് ഈ വിഭജനം.

More »

കഴിഞ്ഞ രണ്ട് മാസത്തിനിടെ കാനഡയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ തട്ടിക്കൊണ്ടുപോകുമെന്നും, ഭീഷണി സന്ദേശങ്ങളും വര്‍ദ്ധിച്ചു; ഗുണ്ടാ നേതാക്കളുടെ ഇടപാടില്‍ ആശങ്ക അറിയിച്ച് ഇന്ത്യ
കാനഡയിലെ ഗുണ്ടാ നേതാക്കളില്‍ നിന്നും ഇന്ത്യന്‍ സമൂഹത്തിന് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് തട്ടിക്കൊണ്ട് പോകുമെന്നും, ഭീഷണിപ്പെടുത്തിയുമുള്ള കോളുകള്‍ ലഭിക്കുന്നത് ഗുരുതര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.  'കാനഡയുമായി പല വിഷയങ്ങളും സംസാരിക്കാനുണ്ട്. ക്ഷേത്രങ്ങള്‍

More »

കാനഡയിലെ വിസാ സര്‍വ്വീസുകള്‍ വിപുലമാക്കി ഇന്ത്യ; 3 പുതിയ സെന്ററുകള്‍ കൂടി തുറന്നു; പാസ്‌പോര്‍ട്ട്, വിസ, ഒസിഐ കാര്‍ഡ്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ ഇനി എളുപ്പമാകും
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളലുകള്‍ വീഴുമ്പോഴും കാനഡയിലെ ഇന്ത്യന്‍ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ തടസ്സമില്ലാതെ തുടരുന്നു. കാനഡയില്‍ വിസ അനുവദിക്കുന്നത് സാധാരണ നിലയിലേക്ക് മടങ്ങി 45 ദിവസം പോലും തികയുന്നതിന് മുന്‍പ് മൂന്ന് പുതിയ വിസാ സെന്ററുകള്‍ക്കാണ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്.  ഇന്ത്യ വിസാ സര്‍വ്വീസുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്തിട്ടുള്ള

More »

ഇന്ത്യ-കാനഡ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇത്! ഖലിസ്ഥാനി തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയം ഇടംകൊടുത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് എസ്. ജയശങ്കര്‍
ഇന്ത്യ-കാനഡ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരസ്യമാണ്. ഇന്ത്യക്ക് എതിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രധാന പരിപാടി. ഖലിസ്ഥാനി വാദികളുടെ പക്ഷം പിടിച്ചുള്ള ട്രൂഡോയുടെ രാഷ്ട്രീയം ലക്ഷ്യമാക്കുന്നത് വോട്ടുകളാണെങ്കിലും ഇത് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുമെന്ന് സംശയത്തിന് ഇടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കുകയാണ്

More »

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍

ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍

മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്‌ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം ; തുടര്‍ച്ചയായ മരണങ്ങളില്‍ ആശങ്കയോടെ ഇന്ത്യന്‍ സമൂഹം

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹരിയാനയില്‍ നിന്നുള്ള 24 വയസുകാരനാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ സമൂഹം. വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത

ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച് കാനേഡിയന്‍ കമ്പനി; വിമര്‍ശനമുയര്‍ന്നതോടെ ഒടുവില്‍ മാപ്പ് പറഞ്ഞു

ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച കനേഡിയന്‍ ആക്‌സസറി ബ്രാന്‍ഡായ ഡീബ്രാന്‍ഡിനെതിരെ വിമര്‍ശനമുയരുന്നു. പൂനെ സ്വദേശിയായ ഭുവന്‍ ചിത്രാന്‍ഷിനെതിരെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഡീബ്രാന്‍ഡിന്റെ മാക്ബുക്ക്

ചിലവ് ചുരുക്കല്‍ ; എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ ; നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി

കനേഡിയന്‍ എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. നൂറോളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. നിര്‍ബന്ധിത സാഹചര്യത്തില്‍ വിഷമത്തോടെ എടുത്ത തീരുമാനമെന്നാണ് കാനഡയുടെ പ്രതികരണം. മുംബൈ, ചണ്ഡീഗഡ്, ബംഗളൂരു കൗണ്‍സിലേറ്റുകളുടെ

കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു, കാറിടിച്ച് അക്രമിക്ക് ഗുരുതര പരിക്ക്

കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ