രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സംഘടിത കുറ്റകൃത്യ സംഘത്തിലെ അംഗങ്ങള്‍ വിസ നല്‍കി കനേഡിയന്‍ ഗവണ്‍മെന്റ്; ട്രൂഡോ ഗവണ്‍മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് ജയശങ്കര്‍

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സംഘടിത കുറ്റകൃത്യ സംഘത്തിലെ അംഗങ്ങള്‍ വിസ നല്‍കി കനേഡിയന്‍ ഗവണ്‍മെന്റ്; ട്രൂഡോ ഗവണ്‍മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് ജയശങ്കര്‍
ഇന്ത്യാ ഗവണ്‍മെന്റ് മുന്നറിയിപ്പ് അവഗണിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിത കുറ്റകൃത്യ സംഘങ്ങളിലെ ആളുകള്‍ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് വിസകള്‍ നല്‍കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിമര്‍ശനം.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്രവാദ, വിഘടനവാദ, അക്രമ പ്രവര്‍ത്തനങ്ങളുടെ ഉപയോക്താക്കള്‍ക്കാണ് ട്രൂഡോ ഗവണ്‍മെന്റ് ഇടം നല്‍കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.

പാകിസ്ഥാന്‍ അനുകൂല നിലപാടുള്ള കാനഡയിലെ ചില ആളുകള്‍ രാഷ്ട്രീയമായി നിലയുറപ്പിക്കുകയും, രാഷ്ട്രീയ ലോബിയിംഗിന് രൂപം കൊടുക്കുകയും ചെയ്തിട്ടുള്ളതായി ജയശങ്കര്‍ പറഞ്ഞു.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ പങ്കുള്ളതായി ആരോപിച്ച് എഡ്മണ്ടനില്‍ നിന്നും മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി കാനഡ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ഈ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ തേടുന്ന പല ക്രിമിനലുകള്‍ക്കും നിങ്ങള്‍ വിസ നല്‍കിയെന്ന് കാനഡയുടെ ശ്രദ്ധയില്‍ പെടുത്താറുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends