നിജ്ജര്‍ കേസ്; ക്രിമിനലുകളെ കയറ്റുന്ന വിധത്തില്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് കാനഡ ഇമിഗ്രേഷന്‍ മന്ത്രി; ജയശങ്കറിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് മാര്‍ക്ക് മില്ലര്‍

നിജ്ജര്‍ കേസ്; ക്രിമിനലുകളെ കയറ്റുന്ന വിധത്തില്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് കാനഡ ഇമിഗ്രേഷന്‍ മന്ത്രി; ജയശങ്കറിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് മാര്‍ക്ക് മില്ലര്‍
ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണത്തെ നേരിട്ട് കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍.

കാനഡ സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നുവെന്ന എസ്. ജയശങ്കറുടെ വിമര്‍ശനത്തില്‍ 'തങ്ങളുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നാണ്' മാര്‍ക്ക് മില്ലറുടെ പ്രതികരണം. അതേസമയം അറസ്റ്റിലായ ഇന്ത്യക്കാര്‍ കാനഡയില്‍ സ്റ്റുഡന്റ് വിസയിലാണോ പ്രവേശിച്ചതെന്ന് സ്ഥിരീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.

'ഞങ്ങളുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. അദ്ദേഹം പറയട്ടെ, പക്ഷെ അത് കൃത്യമാകണമെന്നില്ല', മാര്‍ക്ക് മില്ലര്‍ പ്രതികരിച്ചു.

എന്നാല്‍ പ്രതികളുടെ വിസ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മില്ലര്‍ മറുപടി നല്‍കിയില്ല. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമായതിനാല്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

ഖലിസ്ഥാന്‍ അനുകൂല വിഭാഗങ്ങള്‍ കനേഡിയന്‍ ജനാധിപത്യം ഉപയോഗപ്പെടുത്തി ന്യൂനപക്ഷ ഗവണ്‍മെന്റായ ജസ്റ്റിന്‍ ട്രൂഡോയുടെ വോട്ട് ബാങ്കായി മാറിയിട്ടുണ്ടെന്ന് ജയശങ്കര്‍ ആരോപിച്ചിരുന്നു.

Other News in this category



4malayalees Recommends