Canada
ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മലക്കംമറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യക്കെതിരെയുള്ള ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈയ്യില്‍ ഇല്ലെന്ന് അദേഹം പറഞ്ഞു. ബുധനാഴ്ച നടന്ന അന്വേഷണത്തിലാണ് വിവരം അറിഞ്ഞതെന്ന് ട്രൂഡോ പറഞ്ഞു. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ തെളിവ് കൈമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ഘട്ടത്തില്‍ കൃത്യമായ തെളിവ് ഇല്ലായിരുന്നുവെന്നാണ് ട്രൂഡോ പറഞ്ഞത്. ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ഫെഡറല്‍ തെരഞ്ഞെടുപ്പ്
കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് എതിരെ വീണ്ടും ഇന്ത്യ. വിനാശകരമായ നയതന്ത്ര സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിന്‍ ട്രൂഡോയുടേതാണെന്നാണ് കുറ്റപ്പെടുത്തല്‍. നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. ട്രൂഡോയുടെ പെരുമാറ്റമാണ് സംഘര്‍ഷത്തിന് വഴി വച്ചതെന്ന് വിമര്‍ശനം ഉന്നയിച്ച് ഇന്ത്യ. അന്വേഷണ കമ്മീഷനില്‍ ട്രൂഡോ
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം വിസാ നടപടികളുടെ വേഗം കുറയ്ക്കും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തില്‍ വിസാ നടപടികള്‍ പരിമിതപ്പെടുത്താനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍ പറഞ്ഞു. തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം
ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാകുന്നു. മുന്നറിയിപ്പിന് പിന്നാലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെയാണ് തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായി കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യ കാനഡ ബന്ധം ഉലയുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങിയപ്പോള്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുകയാണ് ഇന്ത്യ. നിജ്ജാര്‍ വധത്തില്‍ കാനഡ ആരോപണം ഉന്നയിക്കുന്നതല്ലാതെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. ഇനി തെളിവുകള്‍ നല്‍കാതെ പറ്റില്ലെന്ന് ഇന്ത്യ പറഞ്ഞു. ഒരു തെളിവുമില്ലാതെയാണ് ജസ്റ്റിന്‍ ട്രൂഡോ
ഇസ്രയേല്‍ ആക്രമണത്തില്‍ പലപ്പോഴും സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഹമാസ് ഹിസ്ബുള്ള നേതാക്കളെ തിരഞ്ഞുപിടിച്ചുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ പലപ്പോഴും നിരപരാധികളും ഇരയാകുകയാണ്. ഇപ്പോഴിതാ യുഎന്‍ സമാധാന സേന അംഗങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത് ഭയാനകവും ഉള്‍ക്കൊള്ളാനാകാത്തതുമെന്ന് കാനഡ വ്യക്തമാക്കി. സേനയുടെ പ്രധാന
പഠനാനന്തര തൊഴില്‍ അനുമതി (പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്) ചട്ടങ്ങളില്‍ മാറ്റം വരുത്തി കാനഡ. നവംബര്‍ ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരുക. ഭാഷാസ്വാധീനം, തൊഴില്‍ അനുമതി ലഭിക്കാവുന്ന മേഖലകള്‍ എന്നിവയിലാണ് പുതിയ വ്യവസ്ഥകള്‍. കാനഡയില്‍ ദീര്‍ഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, ആരോഗ്യം, സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ് ആന്‍ഡ് മാത്തമാറ്റിക്‌സ്, വ്യാപാരം,
ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അറിയുകയെന്നത് ഭാര്യയ്ക്കുണ്ടാക്കുന്ന വേദന വളരെ വലുതാണ്. അത്തരമൊരു വിചിത്ര അനുഭവത്തേക്കുറിച്ചാണ് കനേഡിയന്‍ എഴുത്തുകാരി ജസീക്കാ വെയ്റ്റ് ആത്മകഥയില്‍ വിശദമാക്കിയത്. ജസീക്കയുടെ ആത്മകഥയായ എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാര്‍ഡ്‌സ് എന്ന ആത്മകഥയില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞപ്പോഴുള്ള വിഷമം മറി കടക്കാന്‍
ഭാരതത്തിന്റെ പ്രാദേശിക അഖണ്ഡതയെ മാനിക്കണമെന്ന് കാനഡ. ഇന്ത്യ ഒന്നാണെന്നും അതിന്റെ സമഗ്രത തിരിച്ചറിയണമെന്നും കനേഡിയന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസണ്‍ വ്യക്തമാക്കി. കാനഡയുടെ നയം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ