ഫേസ് ആപ് വീണ്ടും തരംഗമാകുകയാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ആപ് ഉപയോഗിച്ച് പ്രായമായമായ ചിത്രങ്ങള്‍ പങ്കുവക്കുകയാണ്. എന്നാല്‍ ആപ് ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
യൂസര്‍മാരുടെ അനുവാദമില്ലാതെ ഫേസ് ആപ് ചിത്രങ്ങള്‍ അവരുടെ സെര്‍വറുകളിലേക്ക് അപ്ലോഡ് ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. ഇത്തരത്തില്‍ ഫേസ് ആപ് സെര്‍വറുകളില്‍ സ്റ്റോര്‍ ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ഫോബ്‌സ് പറയുന്നു. ഫേസ് ആപിലെത്തുന്ന ചിത്രങ്ങള്‍ അവര്‍ അമേരിക്കയിലെ സെര്‍വറിലേക്കാണ് മാറ്റുന്നതെന്നും ഫോബ്‌സ് പറയുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കമ്പനിയുടെ ജീവനക്കാര്‍ക്ക് ഈ ചിത്രങ്ങളെല്ലാം പരിധികളില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും.
ഇത് സ്വകാര്യത സംബന്ധിച്ച കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നാണ് ആരോപണം. ഫേസ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഗാലറികളിലെ ഫോട്ടോകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താവ് അനുവാദം നല്‍കുന്നുണ്ട്.