നിരോധനം പിന്‍വലിച്ചതോടെ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ടിക് ടോക്ക് ആപ്ലിക്കേഷന്‍ തിരിച്ചെത്തി. ഇനി നിയന്ത്രണമില്ലാതെ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാം. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെട്ടത്. ഈ മാസമാണ് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് കോടതി പിന്‍വലിച്ചത്.
ചൈല്‍ഡ് പ്രോണോഗ്രഫിയും അശ്ലീല വീഡിയോകളും പ്രചരിക്കുന്നുവെന്ന് ആരോപിച്ചാണ് നിരോധനം കൊണ്ടുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും കത്തയച്ചു. അശ്ലീല ദൃശ്യങ്ങള്‍ക്കും ചൈല്‍ഡ് പ്രോണോഗ്രഫിയ്ക്കും മേല്‍ കര്‍ശന നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് കോടതി ടിക് ടോക്കിനുള്ള നിരോധനം നീക്കിയത്. വ്യവസ്ഥ ലംഘിച്ചാല്‍ കോടതിയലക്ഷ്യമാകുമെന്ന് മുന്നറിയിപ്പുണ്ട് .