കുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ പ്രിയപ്പെട്ട ആപ്ലിക്കേഷന്‍ ആയ ടിക് ടോക്ക് ഇനി ഓര്‍മ്മ.കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു.ആദ്യ നടപടിയെന്നോണമാണ് ഗൂഗിള്‍ ഇങ്ങനെ ചെയ്തത്.മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.അതിനു പിന്നാലെയായിരുന്നു ഗൂഗിള്‍ ഈ ജനപ്രിയ ആപ്പ് പ്‌ളേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.

കോടതി വിധിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ആപ്പിളിനോടും ഗൂഗിളിനോടും ആപ്പ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് രാത്രിയോടെ ആപ്പ്‌ലിക്കേഷന്‍ അപ്രത്യക്ഷമാകുകയായിരുന്നു.