കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് IMPACT 2019 ജൂലൈ 19 മുതല്‍ ടോറോന്റോയില്‍ .

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ്  IMPACT 2019 ജൂലൈ 19 മുതല്‍ ടോറോന്റോയില്‍ .
ടോറോണ്ടോ : കാനഡയിലുള്ള ക്രൈസ്തവ യുവജന സംഘടനയായ കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ വാര്‍ഷിക ക്യാംപും കണ്‍വന്‍ഷനും ജൂലൈ 19 വെള്ളി മുതല്‍ 21 ഞായര്‍ വരെ നടത്തപ്പെടും.മിസ്സിസാഗയിലുള്ള ജോണ്‍ പോള്‍ സെക്കന്‍ഡ് പോളിഷ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.


സാമൂഹികവും ആത്മീകവുമായ വിവിധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ വാര്‍ഷിക ക്യാമ്പാണ് IMPACT 2019 .കാനഡയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും പട്ടണങ്ങളിലുമുള്ള കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ഒരു ഒത്തുചേരല്‍ കൂടിയാണ് ഈ സംഗമം.


പ്രശസ്ത സുവിശേഷ പ്രസംഗികനും എഴുത്തുകാരനും ഐ പി സി പിറവം സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍

ബാബു ചെറിയനാണ് മുഖ്യ പ്രഭാഷകന്‍.ക്രൈസ്തവ ഗായകരില്‍ ശ്രദ്ധേയനായ പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണി, ബെനിസന്‍ ബേബി എന്നിവര്‍ ഗാനശുസ്രൂഷക്ക് നേതൃത്വം നല്‍കും.


Empowered Walking with God എന്നതാണ് ഈ വര്‍ഷത്തെ ചിന്ത വിഷയം.യുവജനങ്ങള്‍ക്കായും കുട്ടികള്‍ക്കായും പ്രത്യേക സെഷനുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരിക്കുന്നതാണ്. 4 മുതല്‍ 13 വരെ പ്രായമുള്ള കുട്ടികള്‍ക്ക് തിമോത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നേതൃത്വം നല്‍കുന്ന VBS ഉണ്ടായിരിക്കുന്നതാണ്.


19 ന് വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന ക്യാംപ് 21 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. വചന സന്ദേശങ്ങള്‍, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകള്‍ , ടാലെന്റ്‌റ് ടൈം, ഗെയിംസ്, മിഷന്‍ ചലഞ്ച് തുടങ്ങിയവ എല്ലാ ദിവസവും നടത്തപ്പെടും.


ജൂലൈ 10 വരെ രജിസ്റ്റര്‍ ചെയ്യുവാന്‍ സാവകാശം ഉണ്ട്. 60 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്.

നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് മിതമായ നിരക്കില്‍ താമസ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട് .


കാനഡയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും 500 യുവജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് ഭാരവാഹികള്‍ IMPACT 2019 ന് നേതൃത്വം നല്‍കും
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക


സാം പടിഞ്ഞാറേക്കര 905 516 2345 , രേണു വര്ഗീസ് 647 773 1831

Other News in this category4malayalees Recommends