കുര്യന്‍ പ്രാക്കാനത്തിനു കനേഡിയന്‍ പൗരാവലിയുടെ ആദരവ്

കുര്യന്‍ പ്രാക്കാനത്തിനു കനേഡിയന്‍ പൗരാവലിയുടെ ആദരവ്
ടൊറന്റോ: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യന്‍ പ്രാക്കാനതിനു കാനഡയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജോര്‍ജ് ടൗണില്‍ വെച്ച് വമ്പിച്ച സ്വീകരണം നല്‍കി. കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ നാളിതുവരെ നടത്തിയ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ഈ അനുമോദന സമ്മേളനം മാറി. കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ഈ നാടിന്റെ അറിയപ്പെടുന്ന ഉത്സവമാക്കിമാറ്റിയ കുര്യന്‍ തന്റെ സംഘടനാ പടവതിനുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ അംഗീകാരമായി ഈ സ്വീകരണ സമ്മേളനം മാറിയെന്നു മുഖ്യ സംഘാടകന്‍ ബിനു ജോഷ്വയും കാനഡയിലെ പ്രമുഖ ലോയറും സംഘാടക സമിതി നേതാവുമായ ലത മേനോനും മാധ്യമങ്ങളോട് പറഞ്ഞു.


കാനഡയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന (പ്രൊവിന്‍സ്) മന്ത്രി പ്രമീറ്റ് സര്‍ക്കാരിയ ഉത്ഘാടനം ചെയ്തു. ദീപല്‍ ആനന്ദ് എം പി പി മുഖ്യ പ്രഭാഷണം നടത്തി.


ലോക കേരള സഭയിലേക്ക് പോകുന്ന കുര്യന്‍ പ്രാക്കാനതിനു ഇവിടുത്തെ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ബഹുമാനപ്പെട്ട മന്ത്രിയും എം പി പി യും സംയുക്ത ഉറപ്പുനല്‍കി. ബിനു ജോഷ്വ ആമുഖ പ്രസംഗവും യോഗ നടപടികളും നിയന്ത്രിച്ചു. ലതാ മേനോന്‍ സ്വാഗതവും ഊമ്മന്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തി.


സജീവ് ബാലന്‍ ഹല്ടന്‍ മലയാളി സമാജം, സജീബ് കോയ മര്‍ച്ചന്റ് അസ്സോസിയേഷന്‍/കൊച്ചിന്‍ ക്ലബ് , മോന്‍സി ജോസഫ് ,കനേഡിയന്‍ ലയന്‍സ് ,ഡെനിസ് ജോസഫ് മിസ്സിസ്സാഗ ലയന്‍സ്,പ്രമുഖ വ്യവസായി മനോജ് കരാത്ത, മുന്‍ ഫൊക്കാന നേതാവ് മാറ്റ് മാത്യൂസ് , ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡണ്ട് ഡോ പി കെ കുട്ടി , നിജോ ജോസഫ് ട്രാവന്‍കൂര്‍ ക്ലബ്ബ്, ടെന്നിസ് ജോസഫ് സ്‌പോര്‍ട്‌സ് കൊച്ച്, സണ്ണി കുന്നപ്പള്ളി, അന്‍സാര്‍,നിക് മാത്യു,പ്രമുഖ കാഥികന്‍ ബര്‍ലിംഗ്ട്ടന്‍ ജോയ് , ജോമോന്‍ വര്‍ഗീസ് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി.


മിസ്സിസ്സാഗ കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍ , ടൊറന്റോ മലയാളി സമാജം പ്രസിഡണ്ട് റോയി ജോര്‍ജ് ,ഓര്‍മ്മ പ്രസിഡണ്ട് ടണ്ണി വിന്‍സെന്റ് പ്രമുഖ മലയാളി രാഷ്ട്രീയ നേതാവ് ജോബ്‌സണ്‍ ഈശോ തുടങ്ങിയവര്‍ തങ്ങളുടെ അഭാവത്തില്‍ കുര്യന് ആശംസകള്‍ അറിയിച്ചതായി ബിനു ജോഷ്വ അറിയിച്ചു.


മന്ത്രി സര്‍ക്കാരിയയും എംപിപി ദീപക് ആനന്ദ് ചേര്‍ന്ന് സര്‍ക്കാരിനു വേണ്ടി കുര്യനെ പൊന്നാട അണിയിച്ചു, ദിവാകരന്‍ നമ്പൂതിരിയുടെ നേത്രത്വത്തില്‍ ബ്രംപ്ടന്‍ സമാജം ഭാരവാഹികളും അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. മത്തായി മാത്തുള്ള, സഞ്ജയ് മോഹന്‍, ഡേവിസ് ഫെര്‍ണന്ദാസ് ,സെന്‍ മാത്യു, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്രത്വം നല്‍കി.


ബ്രംപ്ടന്‍ മേയര്‍ പാട്രിക് ബ്രൗണ്‍ , എം പി റൂബി സഹോത്ത, എംപിപി അമര്‍ ജ്യോതി തുടങ്ങിയ പ്രമുഖര്‍ എത്തിച്ചേരാന്‍ സാധിക്കഞ്ഞതിനാല്‍ ആശംസകള്‍ കുര്യനെ നേരിട്ട് വിളിച്ചു അറിയിച്ചു.


Other News in this category



4malayalees Recommends