കാനഡയില്‍ റോട്ടറി ക്ലബിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് ജോയ് ബേബി

Bobby Joe

ടൊറന്റോ :റോട്ടറി ക്ലബും ആയി ചേര്‍ന്ന് കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുവാന്‍ എന്ന പേരില്‍ ടൊറന്റോ ,കാനഡയില്‍ കോടികളുടെ തട്ടിപ്പിന് വഴി ഒരുങ്ങുന്നു.കേരളത്തിലെ മൂന്നു ജില്ലകളില്‍ ആയുള്ള 15 സ്‌കൂളുകളിലേക്ക് കമ്പ്യൂട്ടറും ലാപ്‌ടോപ്പും വാങ്ങുവാന്‍ എന്ന പേരില്‍ ആണ് വ്യാപകമായി പണപ്പിരിവ് നടക്കുന്നത്.എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ ഉള്ള റോട്ടറിക്ലബും ആയി സഹകരിച്ചു ആണ് ഹാമില്‍ട്ടണ്‍ ഒന്റാറിയോവിലും,മിസ്സിസ്സാഗയിലും ആയി താമസിക്കുന്ന ഈ പത്തനംതിട്ടക്കാര്‍ പണപ്പിരിവ് ആരംഭിച്ചിരിയ്ക്കുന്നത് . വിവിധ ദേവാലയങ്ങള്‍.മലയാളി സമാജങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും,കേരളത്തില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജുകള്‍ കേന്ദ്രീകരിച്ചും ആണ് തട്ടിപ്പു സംഘം ഒരാഴ്ചയായി പണപ്പിരിവ് ആരംഭിച്ചിരിക്കുന്നത്.


വിവിധ ഫേസ്ബുക്ക്,വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തട്ടിപ്പിന്റെ മുന്നോടി ആയി മാസങ്ങള്‍ക്കു മുന്‍പ് സൗഹൃദം ആരംഭിച്ച ഇവര്‍ ,വിവിധ മലയാളി സമാജങ്ങളുടെ ഗ്രൂപ്പുകളില്‍ രാഷ്ട്രീയ നേതാക്കളായി സ്വയം പരിചയപ്പെടുത്തുക ആയിരുന്നു..ചില പ്രമുഖ മലയാളി സമാജം പ്രസിഡന്റുമാരും,സെക്രട്ടറിമാരുടെയും,പള്ളികമ്മറ്റി ,കൈക്കാരന്‍മാരുടെയും മൗന അനുവാദവും,പ്രോത്സാഹനവും ഈ തട്ടിപ്പിന് പിന്നില്‍ ഉണ്ട്.ചുരുങ്ങിയത് 200000.00 കനേഡിയന്‍ ഡോളര്‍ പലരില്‍ നിന്നും ആയി പിരിച്ചു എടുക്കുമ്പോള്‍ പത്തനംതിട്ടക്കാരന്‍ അംഗമായുള്ള ടോറന്റോവിലെ റോട്ടറി ക്ലബ്ഇ,മറ്റു നാല് ക്ലബുകളും ചേര്‍ന്ന് ഇത്രയും തുക തന്നെ സംഭാവന ആയി നല്‍കും എന്നാണ് പരസ്യ വാചകത്തില്‍ അവകാശപ്പെടുന്നത്.കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ ഇയാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി നല്‍കിയ 100000 ഡോളര്‍ കള്ളക്കണക്ക് കാണിച്ചു 2016 ല്‍ തട്ടിയ്ക്കുക ഉണ്ടായി. ഈ ഒരു തട്ടിപ്പു മനസ്സിലാക്കിയായ് പാര്‍ട്ടി 2020 ലെ തെരഞ്ഞെടുപ്പില്‍ ഇയാള്‍ക്ക് സീറ്റു നിരസിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ തന്നെ സുഹൃത്തും പത്തനംതിട്ടക്കാരനും ആയ പുതിയ ഒരു സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയിലേക്ക് ഉയര്‍ത്തി കാണിയ്ക്കുകയും,സീറ്റിനായി ശ്രമം തുടരുകയും ആണ്.എന്നാല്‍ മലയാളി കമ്യൂണിറ്റിയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഒരു നയാ പൈസയുടെ ഉപകാരം ചെയ്യാത്ത രണ്ടുപേരെയും മലയാളികള്‍ തള്ളി കളഞ്ഞു.

എങ്കിലും ടോറന്റോവില്‍ സ്വാധീനം ഉള്ള പഞ്ചാബികളുടെ കൂട്ട് പിടിച്ചു പുതിയ സ്ഥാനാര്‍ഥി കപട പിന്തുണ കാണിച്ചു കൊണ്ട് മത്സര രംഗത്തേയ്ക്ക് വന്ന പോളിഷ് സ്ഥാനാര്‍ത്ഥിയില്‍ നിന്നും 75000 ഡോളര്‍ പണമായി കൈപ്പറ്റി.കാനഡയില്‍ പണമിടപാടുകള്‍ എല്ലാം ബാങ്ക് വഴി വേണം എന്ന് നിയമം നിലനില്‍ക്കെ ആണ് ചാരിറ്റി ആക്റ്റ് പ്രയോഗിച്ചു ഈ കള്ളപ്പണം റോട്ടറി വഴി നാട്ടില്‍ എത്തിയ്ക്കാന്‍ നീക്കം നടക്കുന്നത്.

2018 സെപ്റ്റംബറില്‍ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി കാനഡയിലെ മലയാളി സംഘടനകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ കമ്മിറ്റിയില്‍ ഇയാള്‍ അംഗം ആയിരുന്നു.അന്ന് പിരിച്ചെടുത്ത 215000 ഡോളര്‍ ആര്‍ക്കു എപ്പോള്‍ എത്ര നല്‍കി എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുന്ന ഇവര്‍ ആണ് ബന്ധുക്കളും ആയി കൂട്ട് പുതിയ തട്ടിപ്പിന് കാലം ഒരുക്കുന്നത്.

റോട്ടറി ക്ലബില്‍ സമീപ കാലത്തു മാത്രം ഈ തട്ടിപ്പിനായി പുതിയ അംഗത്വവും എടുത്ത ഇയാള്‍ വര്ഷങ്ങള്ക്കു മുന്‍പ് ഹാമില്‍ട്ടണില്‍ ഉള്ള ചാരിറ്റി വഴി ഹെയ്തി ഭൂകമ്പ ബാധിതര്‍ക്ക് വൈദ്യുതി വല്‍ക്കരണം എന്ന പേരില്‍ കോടികള്‍ തട്ടി എടുത്തിട്ടുണ്ട്.പലതരത്തിലുള്ള സ്വാധീനങ്ങള്‍ ഉപയോഗിച്ച് കാനഡയിലെ പത്ര മാധ്യമ പ്രവര്‍ത്തകരെ വരെ വിലയ്‌ക്കെടുത്തു സ്വന്തമായി പ്രകീര്‍ത്തിച്ചു കൊണ്ട് പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിച്ചിട്ടുള്ള വ്യക്തികൂടി ആണ് ഈ തട്ടിപ്പു വീരന്മാര്‍.

ലൈംഗീക അപവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സന്തത സഹചാരിയായ ഇയാള്‍ കേരളത്തിലെ മുന്‍ സര്‍ക്കാരിന് (ഉമ്മന്‍ ചാണ്ടി) വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ എന്ന പേരില്‍ പല പാഴ് വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട് എന്ന് മാത്രമല്ല ,ആ പേരില്‍ നാട്ടുകാരുടെ പണം പിരിച്ചു സൗജന്യ യാത്രകള്‍ വരെ തരപ്പെടുത്തി എടുത്തിട്ടുണ്ട്.കേരളത്തിന്റെ വള്ളംകളിയും,ഓണവും വരെ കാനഡയില്‍ വിറ്റു ഡോളര്‍ ആക്കുന്ന ഈ തട്ടിപ്പുകാര്‍ ഏകദേശം 2 പതിറ്റാണ്ടുകള്‍ ആയി വിവിധ രീതിയിലും,രൂപത്തിലും ജനങ്ങളെ പിഴിഞ്ഞ്,കബളിപ്പിച്ചു ജീവിയ്ക്കുന്നു.

ദുരിതം അനുഭവിയ്ക്കുന്ന ലോകത്തിലെ എല്ലാവരെയും സഹായിയ്ക്കാന്‍ സന്മനസ്സുള്ള കാനഡ സര്‍ക്കാരിന്റെയും,വിവിധ ചാരിറ്റികളുടെയും പണം തട്ടുന്നതിനായി കേരളത്തില്‍,റാന്നിയില്‍ അനാഥശാല നടത്തുന്ന ഇവര്‍ ,കിഡ്‌നി,ഹൃദയ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകളുടെ പേരിലും പണം പിടുങ്ങുന്നു. ഇവര്‍ ലോക പ്രസിദ്ധമായ റോട്ടറിയുടെ പേരില്‍ നടത്തുന്ന തട്ടിപ്പു ഏകദേശം 3 കോടി രൂപയ്ക്കു മുകളില്‍ ആണെന്നുള്ളതാണ് യാഥാര്‍ഥ്യം.കാനഡയില്‍ നിന്നും സ്വന്തം പേരില്‍ പണം അയക്കുന്നതിനു മാനദണ്ഡങ്ങളും,നിബന്ധനകളും,നിയമവും ശക്തമായതിനാല്‍ കുഴല്‍ പണം കടത്തുന്നതിനായി കൂടി ആണ് ഇവര്‍ റോട്ടറി പോലുള്ള ചാരിറ്റിയുടെ പേരില്‍ തട്ടിപ്പു നടത്തുന്നത്. സ്വന്തം കച്ചവട സ്ഥാപനങ്ങളില്‍ ക്യാഷ് സെയിലും,വീടുകള്‍ അമിത വിലയ്ക്ക് ക്യാഷിനു വിറ്റും കിട്ടുന്ന കള്ളപപ്പണം വെളുപ്പിയ്ക്കുന്ന പുതിയ രീതിയാണ് ഇത്.കേരളത്തിലുള്ള ഒരു ഉപഭോക്താവിനെ കണ്ടു പിടിച്ചു കംമീഷന്‍ വ്യവസ്ഥയില്‍ ആണ് പണം കടത്തുന്നത്. ചാരിറ്റി തുക ആയതിനാല്‍ സംഘാടകര്‍ പിരിയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക കാനഡയിലെ ഒട്ടു മിക്ക കോര്പറേറ്റ് സ്ഥാപനങ്ങള്‍,ചാരിറ്റികള്‍,സന്നദ്ധ സംഘടനകള്‍ എന്നിവ സംഭാവന ആയി നല്‍കും.ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വര്‍ഷവും ഇതുപോലുള്ള സ്ഥാപനങ്ങള്‍ തുക മാറ്റി വയ്ക്കാറുണ്ട്. ഈ തുക ഓരോ കാരണങ്ങള്‍ കാണിച്ചു തട്ടി എടുക്കുന്ന ഈ സംഘത്തില്‍ പല മലയാളി നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ടോറന്റോവിലെ ചില പത്ര സംഘടനകളുടെ നേതാക്കളും ആയി സൗഹൃദ ബന്ധം പുലര്‍ത്തുന്നവര്‍ കൂടിയ ആണ് ഇവര്‍. പത്തനം തിട്ട,ആലപ്പുഴ,ഇടുക്കി ,കോട്ടയം ജില്ലയില്‍ നിന്നും കാനഡയില്‍ കുടിയേറിയ ഈ തട്ടിപ്പുസംഘത്തിനു കളമശേരിയില്‍ ഉള്ള ബന്ധു മെമ്പര്‍ ആയുള്ള റോട്ടറി ക്ലബാണ് വേണ്ട ഒത്താശകള്‍ ചെയ്തു നല്‍കുന്നത്. വാര്‍ത്ത: ജോയ് ബേബി

Other News in this category



4malayalees Recommends