കാനഡയില്‍ നിന്നും ജോ മാത്യു (തങ്കച്ചന്‍) ഡോ. കലാ ഷഹിയുടെ പാനലില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

കാനഡയില്‍ നിന്നും ജോ മാത്യു (തങ്കച്ചന്‍) ഡോ. കലാ ഷഹിയുടെ പാനലില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ബ്രാംറ്റണ്‍ മലയാളി സമാജത്തിന്റ സന്തതസഹചാരിയും കാനഡയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും, എ എം റബ്ബേഴ്‌സിന്റെ സി ഇ ഒയുമായ ജോ മാത്യു (തങ്കച്ചന്‍) ഡോ. കലാ ഷഹിയുടെ പാനലില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.


1993 ലാണ് ഡല്‍ഹിയില്‍ നിന്ന് ജോ മാത്യു കാനഡയിലേക്ക് കുടിയേറിയത്. കലാലയ രാക്ഷ്ട്രീയത്തിലൂടെ കടന്നുവന്ന അദ്ദേഹം ഡല്‍ഹി മലയാളി അസ്സോസ്സിയേഷനിലും സജീവ പ്രവര്‍ത്തകനായിരുന്നു. കാനഡയില്‍ എത്തിയതു മുതല്‍ ഹാമില്‍ട്ടണ്‍ മലയാളി സമാജത്തിന്റ സജീവ പ്രവര്‍ത്തകനാകുകയും, സമാജത്തിന്റ സെക്രട്ടറി പദവി അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ബ്രാംറ്റണ്‍ സ്‌പെക്കേഴ്‌സ് എന്ന വോളിബോള്‍ ക്ലബ്ബിന്റെ സ്ഥാപക നേതാവും അതിന്റെ പ്രസിഡന്റും ആയിരുന്നു തങ്കച്ചന്‍ എന്ന് വിളിക്കുന്ന ജോ മാത്യു.


ബ്രാംറ്റണ്‍ മലയാളി സമാജത്തിന്റ തുടക്കം മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും, സമാജത്തിന്റ അമരക്കാരനായ കുര്യന്‍ പ്രക്കാനത്തിനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തികൂടിയാണ് ജോ മാത്യു.


കാനഡയില്‍ അറുപത് വര്‍ഷത്തെ പാരമ്പര്യമുള്ള ടൊറന്റോ മലയാളി സമാജത്തിന്റ ട്രസ്റ്റീ ബോര്‍ഡ് അംഗമായ ജോ മാത്യു, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാനഡയിലെ മലയാളി സമൂഹത്തിന് പ്രിയങ്കരനായ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഘടനാ നേതൃപാടവം അറിയാത്ത ഒരു മലയാളിയും കാനഡയില്‍ ഇല്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. കൂടാതെ നാട്ടിലും, കാനഡയിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിവിധ ചാരിറ്റി സംഘടനകള്‍ക്ക് കൈയ്യും മെയ്യും മറന്ന് അകമഴിഞ്ഞ് സഹായിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.


ഇപ്പോള്‍ ബ്രാംറ്റണ്‍ മലയാളി സമാജത്തിനെ പ്രതിനിധീകരിച്ച് അതിന്റെ പ്രസിഡന്റും സര്‍വോപരി സമാജത്തിന്റ എല്ലാമെല്ലാമായ കുര്യന്‍ പ്രക്കാനത്തിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ ജോ മാത്യു ടീം കലാ ഷഹിയുടെ പാനലില്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു.


കാനഡയില്‍ നിന്ന് ജോ മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്‌സ് എബ്രഹാം , നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കര്‍ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖില്‍ വിജയ് , ഡോ നീന ഈപ്പന്‍ , ജെയ്‌സണ്‍ ദേവസിയ , ഗീത ജോര്‍ജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , തോമസ് നൈനാന്‍, രാജേഷ് വല്ലത്ത് , വരുണ്‍ നായര്‍ , റെജി വര്ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, അഭിലാഷ് ജോണ്‍, യൂത്ത് പ്രതിനിധി ക്രിസ്‌ല ലാല്‍ ,സ്‌നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു.


വാര്‍ത്ത: ജോര്‍ജ് പണിക്കര്‍



Other News in this category



4malayalees Recommends