USA

ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ; പ്രധാനമന്ത്രിയായി മോദി വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള സന്ദര്‍ശനം നിര്‍ണ്ണായകം
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിനിടെയാണ് സള്ളിവന്റെ സന്ദര്‍ശനം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ സള്ളിവന്റെ സന്ദര്‍ശനത്തെ കുറിച്ചും അറിയിച്ചു. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സള്ളിവന്റെ സന്ദര്‍ശനം. സാങ്കേതിക കാര്യങ്ങളിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകുമെന്ന് ജോ ബൈഡന്‍ മോദിയെ അറിയിച്ചു. സള്ളിവന്റെ സന്ദര്‍ശന തിയതി അറിയിച്ചിട്ടില്ല. എന്നാല്‍ അധികാരത്തിലേറിയ ശേഷം ഉടന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്

More »

ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തും ; വിമര്‍ശിക്കുന്നതും തുടരുമെന്ന് യുഎസ്
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് മോദി തയ്യാറെടുക്കുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി യുഎസ്. മോദിയുടെ കീഴില്‍ ഇന്ത്യയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു എന്ന പരാതി തുടര്‍ച്ചയായി ഉന്നയിക്കുമ്പോഴും ഇന്ത്യയുമായി അടുത്ത ബന്ധമാണ് ബൈഡന്‍ ഭരണകൂടം പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി മനുഷ്യവകാശ ആശങ്കകളെ

More »

ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചു, സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 24ന് മെക്‌സികോയില്‍ മരിച്ച 59കാരന് പക്ഷിപ്പനിയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ

More »

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; അന്തിമ ഫലം വന്നശേഷം പ്രതികരിക്കാമെന്ന് അമേരിക്ക
ഇന്ത്യയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരിക്കാതെ അമേരിക്ക. അഭിപ്രായം പറയുന്നതിന് തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങള്‍ വരുന്നതിനായി കാത്തിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയകരമായി

More »

യുഎസില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
യുഎസിലെ ഫിലാഡല്‍ഫിയയിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ഇലന്തൂര്‍ നെല്ലിക്കാല തോളൂര്‍ വീട്ടില്‍ സോണി സ്‌കറിയയുടെ മകന്‍ ഷിബിന്‍ സോണി(17) ആണ് മരിച്ചത്. വെള്ളി രാത്രി സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്ക് പോയപ്പോഴാണ് അപകടം. ഫിലാഡല്‍ഫിയയില്‍ ഹോംസ്‌ബെര്‍ഗ് സെക്ഷനില്‍ കാറുകള്‍ കൂട്ടിയിട്ടാണ് അപകടം. ഷിബിന്‍ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചു.

More »

അമേരിക്കന്‍ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് 93ാം വയസ്സില്‍ അഞ്ചാമത് വിവാഹിതനായി
അമേരിക്കന്‍ വ്യവസായിയും മാധ്യമ മുതലാളിയുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാമതും വിവാഹം കഴിച്ചു. 93 കാരനായ മര്‍ഡോക്ക് മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെ (67)യാണ് വിവാഹം കഴിച്ചത്. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹ ചടങ്ങുകള്‍. ചിത്രങ്ങള്‍ പുറത്തുവിട്ടു.  യുഎസ് ഫുട്‌ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സ് ഉടമ

More »

സ്‌പെല്ലിങ് ബീ ; ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ; 41.68 ലക്ഷം രൂപ സമ്മാനം
രാജ്യാന്തര ഇംഗ്ലീഷ് സ്‌പെല്ലിങ് പരിശോധന മത്സരമായ സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിങ്ബീയില്‍ ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക്. ഫ്‌ളോറിഡയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബൃഹദ് സോമയാണ് (12) മിന്നും വിജയം നേടിയത്. അരലക്ഷം യുഎസ് ഡോളര്‍ (41.68 ലക്ഷം രൂപ) സമ്മാനം ലഭിക്കും. തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ നിന്നുള്ളവരാണ് ബൃഹദിന്റെ മാതാപിതാക്കള്‍. ഫൈസാന്‍

More »

യുദ്ധം അവസാനിപ്പിക്കാന്‍ വെടി നിര്‍ത്തലടക്കം ഇസ്രയേല്‍ ഫോര്‍മുല; ഹമാസ് അംഗീകരിക്കണമെന്ന് ജോ ബൈഡന്‍
ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇസ്രയേല്‍ പുതിയ മര്‍ഗനിര്‍ദ്ദേശം മുന്നോട്ട് വെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമെത്തിയിരിക്കുന്നുവെന്നും ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. എട്ട് മാസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഓരോ ഘട്ടങ്ങളായുള്ള നിര്‍ദ്ദേശമാണ് ഇസ്രയേല്‍ മുന്നോട്ട്

More »

നീലചിത്ര നായികയുമായി ബന്ധം, ബിസിനസ് രേഖകളില്‍ കൃത്രിമം: 34 കേസിലും ട്രംപ് കുറ്റക്കാരന്‍
ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോര്‍ക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ജൂലൈ 11ന് ശിക്ഷ വിധിക്കും. പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ്

More »

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ പിന്മാറണമെന്ന അഭിപ്രായത്തില്‍ ഒബാമയും ? ബൈഡന്‍ പിന്മാറിയില്ലെങ്കില്‍ പാര്‍ട്ടി തോക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി സൂചന

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ബരാക് ഒബാമ രംഗത്തെന്ന് റിപ്പോര്‍ട്ട്. ബൈഡന്‍ മത്സരത്തില്‍ നിന്ന് മാറണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി തോല്‍ക്കുമെന്നും ഒബാമ തന്റെ അനുയായികളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുളില്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച് പരിഹാസ വാക്കുകള്‍ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ പണി പോയി ; അപമാനകരമായ പ്രവര്‍ത്തിയില്‍ പിരിച്ചുവിട്ടു

അമേരിക്കയില്‍ പൊലീസ് പട്രോളിംഗ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിയാറ്റില്‍ പൊലീസ് ഓഫീസറായ ഡാനിയല്‍ ഓഡററെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനാകെ

ട്രംപിന്റെ പരിപാടിക്ക് സമീപം എകെ 47നുമായി ഒരാള്‍ പിടിയില്‍; സുരക്ഷ ശക്തമാക്കി

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ പരിപാടിക്കിടെ വെടിവെപ്പ് നടന്നതിന്റെ പിന്നാലെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സ്ഥലത്ത് ആയുധവുമായി ഒരാള്‍ അറസ്റ്റില്‍. മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയിരുന്നത്. എ കെ 47 തോക്കാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ; വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ട്രംപിനെ സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇരുപതുകാരന്റെ ചിത്രം പുറത്തുവിട്ട് അന്വേഷണ ഏജന്‍സി ; പ്രതി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്വമുള്ളയാള്‍

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന് നേരെ വധശ്രമം നടത്തിയ ഇരുപതുകാരന്റെ ചിത്രം പുറത്തുവിട്ട് അന്വേഷണ ഏജന്‍സി. തോമസ് മാത്യു ക്രൂക്കിന്റെ ചിത്രമാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പുറത്തുവിട്ടത്. പെന്‍സില്‍വാനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ

ട്രംപിന് നേരെ പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വധശ്രമം ; ചെവിയ്ക്ക് പരിക്കേറ്റു ; ചികിത്സയില്‍ ; അക്രമിയെ സുരക്ഷാ സേന വെടിവച്ചു കൊന്നു

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ട്രംപിന്റെ വലത് ചെവിക്ക് പരുക്കേറ്റു. ആക്രമണം ഉണ്ടായ ഉടനെ സ്‌ക്രീട്ട് സര്‍വീസ്