USA

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; അന്തിമ ഫലം വന്നശേഷം പ്രതികരിക്കാമെന്ന് അമേരിക്ക
ഇന്ത്യയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരിക്കാതെ അമേരിക്ക. അഭിപ്രായം പറയുന്നതിന് തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങള്‍ വരുന്നതിനായി കാത്തിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് സര്‍ക്കാരിനെയും വോട്ടര്‍മാരെയും അഭിനന്ദിക്കുകയും ചെയ്തു. 'തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അന്തിമമായിട്ടില്ല. അതിനാല്‍ എന്തെങ്കിലും വ്യക്തമായ അഭിപ്രായം നല്‍കുന്നതിന് മുമ്പ് ആ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അന്തിമരൂപത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും കുറിച്ച് ഞാന്‍ അഭിപ്രായം പറയാന്‍ പോകുന്നില്ല.

More »

യുഎസില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
യുഎസിലെ ഫിലാഡല്‍ഫിയയിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ഇലന്തൂര്‍ നെല്ലിക്കാല തോളൂര്‍ വീട്ടില്‍ സോണി സ്‌കറിയയുടെ മകന്‍ ഷിബിന്‍ സോണി(17) ആണ് മരിച്ചത്. വെള്ളി രാത്രി സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്ക് പോയപ്പോഴാണ് അപകടം. ഫിലാഡല്‍ഫിയയില്‍ ഹോംസ്‌ബെര്‍ഗ് സെക്ഷനില്‍ കാറുകള്‍ കൂട്ടിയിട്ടാണ് അപകടം. ഷിബിന്‍ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചു.

More »

അമേരിക്കന്‍ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് 93ാം വയസ്സില്‍ അഞ്ചാമത് വിവാഹിതനായി
അമേരിക്കന്‍ വ്യവസായിയും മാധ്യമ മുതലാളിയുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാമതും വിവാഹം കഴിച്ചു. 93 കാരനായ മര്‍ഡോക്ക് മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെ (67)യാണ് വിവാഹം കഴിച്ചത്. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹ ചടങ്ങുകള്‍. ചിത്രങ്ങള്‍ പുറത്തുവിട്ടു.  യുഎസ് ഫുട്‌ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സ് ഉടമ

More »

സ്‌പെല്ലിങ് ബീ ; ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ; 41.68 ലക്ഷം രൂപ സമ്മാനം
രാജ്യാന്തര ഇംഗ്ലീഷ് സ്‌പെല്ലിങ് പരിശോധന മത്സരമായ സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിങ്ബീയില്‍ ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക്. ഫ്‌ളോറിഡയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബൃഹദ് സോമയാണ് (12) മിന്നും വിജയം നേടിയത്. അരലക്ഷം യുഎസ് ഡോളര്‍ (41.68 ലക്ഷം രൂപ) സമ്മാനം ലഭിക്കും. തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ നിന്നുള്ളവരാണ് ബൃഹദിന്റെ മാതാപിതാക്കള്‍. ഫൈസാന്‍

More »

യുദ്ധം അവസാനിപ്പിക്കാന്‍ വെടി നിര്‍ത്തലടക്കം ഇസ്രയേല്‍ ഫോര്‍മുല; ഹമാസ് അംഗീകരിക്കണമെന്ന് ജോ ബൈഡന്‍
ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇസ്രയേല്‍ പുതിയ മര്‍ഗനിര്‍ദ്ദേശം മുന്നോട്ട് വെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമെത്തിയിരിക്കുന്നുവെന്നും ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. എട്ട് മാസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഓരോ ഘട്ടങ്ങളായുള്ള നിര്‍ദ്ദേശമാണ് ഇസ്രയേല്‍ മുന്നോട്ട്

More »

നീലചിത്ര നായികയുമായി ബന്ധം, ബിസിനസ് രേഖകളില്‍ കൃത്രിമം: 34 കേസിലും ട്രംപ് കുറ്റക്കാരന്‍
ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോര്‍ക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ജൂലൈ 11ന് ശിക്ഷ വിധിക്കും. പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ്

More »

ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്നായി 5.9 ബില്യണ്‍ യുഎസ് ഡോളര്‍ തട്ടിയെടുക്കുകയും നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ബോട്ട്‌നെറ്റ് തകര്‍ത്തെന്ന് അമേരിക്ക
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബോട്ട്‌നെറ്റ് തകര്‍ത്തെന്ന അവകാശവാദവുമായി അമേരിക്ക. ലോകത്തിലെ പലയിടങ്ങളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്നായി 5.9 ബില്യണ്‍ യുഎസ് ഡോളര്‍ തട്ടിയെടുക്കുകയും നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്ത ബോട്ട്‌നെറ്റ് ആണ് തകര്‍ത്തതെന്നാണ് അമേരിക്കന്‍ നീതി വകുപ്പ് വിശദമാക്കിയത്. അമേരിക്കന്‍ നീതി വകുപ്പും

More »

യുഎസില്‍ ചുഴലിക്കാറ്റും കനത്ത മഴയും ; മൂന്നു ദിവസങ്ങളിലായി 22 പേര്‍ മരിച്ചു ; പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു
യുഎസിലെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 22 പേര്‍ മരിച്ചു. ഒട്ടേറെ വീടുകളും വ്യപാര സ്ഥാപനങ്ങളും തകര്‍ന്നു. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു. മെമ്മോറിയല്‍ ഡേ അവധിയോടു കൂടിയ വാരാന്ത്യം ആഘോഷിക്കാനിറങ്ങിയ ജനം ദുരിതത്തിലായി. ടെക്‌സസ് (7) ഒക്ലഹോമ(2), അര്‍കെന്‍സ (8), കെന്റക്കി(5) എന്നിവിടങ്ങളിലാണ് മരണം.  ചുഴലിക്കാറ്റ്

More »

വീണ്ടും അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് ട്രംപ്
താന്‍ രണ്ടാം തവണയും അധികാരത്തിലേറിയാല്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രചാരണത്തിനിടെ വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ട്രംപ്. ഈ മാസം ആദ്യം നിരവധി ഇസ്രയേല്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് യുഎസ് സാക്ഷ്യം വഹിച്ചിരുന്നു. ഞാനൊരു കാര്യം ചയ്യാം, ഏത്

More »

ജോ ബൈഡന് ലഭിച്ച ഫണ്ട കമല ഹാരിസിന് ഉപയോഗിക്കാന്‍ അനുവദിക്കരുത് ; തെരഞ്ഞെടുപ്പില്‍ ആദ്യ പണി കൊടുത്ത് ട്രംപ് ക്യാമ്പ്

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് അമേരിക്ക. പ്രസിഡന്റ് ബൈഡന്‍ പിന്മാറിയതോടെ എല്ലാ കണ്ണുകളും കമലാ ഹാരിസിലാണ് എത്തിനില്‍ക്കുന്നത്. പാര്‍ട്ടിയിലെ പിന്തുണ ഏറക്കുറെ ഉറപ്പാക്കിയ കമല തന്നെയാകും പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പാകുകയാണ്. ഇതോടെ റിപ്പബ്ലിക്കന്‍ ക്യാംപ്

'തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് പുതിയ തലമുറക്ക് അവസരം നല്‍കാന്‍'; രാജ്യത്തെ ഒന്നിപ്പിക്കുക ലക്ഷ്യം: ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് പുതിയ തലമുറക്ക് അവസരം നല്‍കാനാണെന്ന് ജോ ബൈഡന്‍. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ഇത് പുതുതലമുറയുടെ ശബ്ദം കേള്‍ക്കേണ്ട സമയമാണെന്നും ജോ ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍

ട്രംപിന് വെടിയേറ്റ സംഭവം ; അമേരിക്കന്‍ സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ രാജിവച്ചു

മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെ അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ കിമ്പര്‍ലി ചീറ്റില്‍ രാജിവച്ചു. ട്രംപിന് നേരെ വധശ്രമം ഉണ്ടായത് തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ്

ജോ ബൈഡന്റെ അഭിപ്രായ സര്‍വ്വേയില്‍ വന്‍ പിന്തുണ ; 35 ശതമാനം പേര്‍ക്ക് ബൈഡന് പിന്‍ഗാമിയായി കമലഹാരിസിനെ കാണാന്‍ മടിക്കുന്നതായും റിപ്പോര്‍ട്ട്

ഡെമോക്രാറ്റുകള്‍ തന്നെ ആവശ്യം ശക്തമാക്കിയതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള ജോ ബൈഡന്റെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ. ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ നടന്ന പോളിലാണ് തീരുമാനത്തിന് വലിയ പിന്തുണ ലഭിച്ചിരിക്കുന്നത്. 2048 പേരില്‍ നടത്തിയ YouGov surveyയില്‍ 70 ശതമാനം പേരും

അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശം ബഹുമതിയെന്ന് കമല ഹാരിസ് ; തോല്‍പ്പിക്കാന്‍ എളുപ്പമെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയത് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചുകൊണ്ടായിരുന്നു. തന്നെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിര്‍ദേശം ബഹുമതിയായി കാണുന്നുവെന്നാണ് കമല ഹാരിസ് പ്രതികരിച്ചത്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പാര്‍ട്ടിയും ഒബാമയും കൈവിട്ടു, പിന്മാറി ജോ ബൈഡന്‍ ; കമലഹാരിസിന് പിന്തുണ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം. വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു ബൈഡന്റെ പ്രഖ്യാപനം. രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കഴിഞ്ഞ ദിവസം