USA
യുഎസ് ജനപ്രതിനിധി സഭാ മുന്‍ അംഗമായ തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളാണ് തുള്‍സി. വിശ്വസ്തരെ പ്രധാന പദവികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പന്നരെ പോലും മറികടന്ന് തുള്‍സിയെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനം. ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കപ്പെടുന്ന തുള്‍സി ഗബാര്‍ഡ് യുഎസിലെ 18 രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് പരിഗണിച്ചിരുന്നവരിലും തുള്‍സി ഉള്‍പ്പെട്ടിരുന്നു. നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായിരുന്ന തുള്‍സി. 2020ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയാകാന്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ തുള്‍സിയും മത്സരിച്ചിരുന്നു. പിന്നീട് പിന്‍മാറി.
ഫ്‌ലോറിഡ: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനിടയില്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ചര്‍ച്ചകയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് സംസാരിച്ചതായി പറയപ്പെടുന്നു. ക്രെംലിന്‍ ഈ വാര്‍ത്ത നിഷേധിച്ചുവെങ്കിലും ഈ സംഭാഷണത്തിന് ശേഷം പുടിന്‍ ഉക്രെയ്‌നിനെതിരായ ആക്രമണം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ തന്റെ രണ്ടാം ഇന്നിംഗ്സിന് തയ്യാറെടുക്കുന്ന തിരക്കിലാണ്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ 2025 ജനുവരിയിലാണെങ്കിലും, അദ്ദേഹം തന്റെ ടീമിനെ തിരഞ്ഞെടുക്കാന്‍ തുടങ്ങി. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിലാണ് ഇത്തവണ അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധ. തിരഞ്ഞെടുപ്പ് വിജയത്തിന്
വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌കിന് ട്രംപ് സര്‍ക്കാരില്‍ സുപ്രധാന ചുമതല. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിക്കൊപ്പം യുഎസ് സര്‍ക്കാരില്‍ കാര്യക്ഷമതാ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ഇതിന്റെ
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളി മെലാനിയ ട്രംപ് പ്രഥമ വനിത ജില്‍ ബൈഡന്റെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ പാരമ്പര്യമായി നടക്കുന്ന വിരുന്നില്‍ നിന്നാണ് മെലാനിയ വിട്ടുനില്‍ക്കുന്നത്. പൊതുവേ നിലവിലെ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന് ഓവല്‍ ഓഫീസില്‍ (അമേരിക്കന്‍ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ ഭാഗം) വെച്ച്
അമേരിക്കയുടെ പുതിയ യുഎന്‍ അംബാസഡറായി എലീസ് സ്റ്റെഫാനികിനെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ വാഷിംഗ്ടണില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ജനപ്രതിനിധി സഭ അംഗമാണ് എലീസ് സ്റ്റെഫാനിക്. എലീസ് ശക്തയായ നേതാവാണെന്നാണ് ട്രംപ് തന്റെ രണ്ടാം ടേമിലെ ആദ്യ കാബിനറ്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ചത്. പുതിയ ചുമതല അതീവ വിനയത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു
അമേരിക്കയില്‍ പരസ്പരം ജീവനെടുത്ത് ദമ്പതികള്‍. വാഷിങ്ടണിലാണ് സംഭവം. ദമ്പതികള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഒന്നുമറിയാതെ വീഡിയോ ഗെയിം കളിക്കുകയായിരുന്നു പതിനൊന്നുകാരനായ മകന്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംഭവം നടന്നത്. ജുവാന്‍ അന്റോണിയോ അല്‍വരാദോ( 38), സെസീലിയ റോബ്ലെസ് ഒക്കോവ (39) എന്നിവരാണ് പരസ്പരം ഏറ്റുമുട്ടി മരിച്ചത്. ഒറിഗോണില്‍ നിന്ന് 50 മൈല്‍ അകലെ
അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേറാനിരിക്കെ വേറിട്ട പ്രധിഷേധവുമായി രങ്ങത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ സ്ത്രീകള്‍. ട്രംപ് അധികാരത്തിലേറിയാല്‍ ലൈംഗികതയില്‍ ഏര്‍പ്പെടില്ലെന്നും, ഡേറ്റിംഗിന് പോകില്ലെന്നും, വിവാഹത്തിന് അനുമതി നല്‍കില്ലെന്നും, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ല എന്നുമാണ് പ്രതിഷേധക്കാരായ സ്ത്രീകള്‍ പറയുന്നത്. ഡൊണാള്‍ഡ്
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനായുള്ള പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരു പ്രധാന മുഖമായിരുന്നു സൂസി വില്‍സിന്റേത്. ഭരണത്തിലെത്തി ആദ്യം ട്രംപിന്റെ നിയമനം ഇപ്പോള്‍ ലഭിച്ചിരിക്കുന്നതും സൂസിക്കാണ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലേക്കാണ് സൂസി വില്‍സ് നിയമിക്കപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് ഒരു വനിത ഈ പദവിയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.