ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഇടവകയില്‍ ജോസഫ് നാമധാരികളെ പ്രത്യേകം അനുഗ്രഹിക്കുകയും, തിരുനാള്‍ പ്രസുദേന്തിമാരായി കടന്നുവന്ന കുടുംബങ്ങള്‍ക്ക് വി. യൗസേപ്പിന്റെ ചിത്രങ്ങള്‍ വെഞ്ചിരിച്ച് ഉപഹാരമായി നല്‍കുകയും ചെയ്തു. കഴുന്നെടുത്ത് പ്രാര്‍ത്ഥിക്കുവാനും പാച്ചോര്‍ നേര്‍ച്ചയില്‍ പങ്കെടുക്കുവാനും തിരുനാളിന്റെ ഭാഗമായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍, സെക്രട്ടറി സി. സില്‍വേറിയസ് എന്നിവരോടൊപ്പം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ജോര്‍ജ്ജ് മറ്റത്തില്‍പ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.