ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍
ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.

2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ. ഹാം ജോസഫ് കൊടിയേറ്റും. പെരുന്നാള്‍ ശുശ്രൂഷകള്‍ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത തോമസ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഇടവക വികാരി റവ. ഫാ. ഹാം ജോസഫ്, വെരി റവ. ഫ. ജേക്കബ് ജോണ്‍സ് കോറെപ്പിസ്‌ക്കോപ്പാ, റവ. ഫാ. ബിജു തോമസ് എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും നടത്തപ്പെടും.

ജൂലൈ 1 ശനിയാഴ്ച മൂന്ന് മണിയോടെ ഇടവക മുഴുവനും ചേര്‍ന്ന്, ശ്ലൈഹീക സന്ദര്‍ശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയെ വാദ്യ മേളങ്ങളോടെ സ്വീകരിക്കുന്നതും, തുടര്‍ന്ന് ദേവാലയത്തിലേക്ക് ഭക്തി പൂര്‍വം ആനയിക്കുന്നതുമാണ്. തുടര്‍ന്ന് മൂന്നരയോടെ അദ്ധ്യാത്മിക സംഘടനകളുടെ സമ്മേളനം അഭിവന്ദ്യ തിരുമനസ്സിന്റെ അധ്യക്ഷതയില്‍ നടക്കുന്നതാണ്. നാലര മണിക്ക് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുമായി അഭിവന്ദ്യ തിരുമേനി 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' നടത്തുന്നതും തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ സമ്മാന ദാനവും അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് നിര്‍വഹിക്കുന്നതുമാണ്. തുടര്‍ന്ന് 5:30 P.M. നു സന്ധ്യ നമസ്‌ക്കാരവും, വചന ശുശ്രൂഷയും, അതിനെ തുടര്‍ന്ന് പള്ളിക്കു ചുറ്റും പ്രദിക്ഷണവും നടത്തപ്പെടുന്നതുമാണ്.


ജൂലൈ 2 ഞായറാഴ്ച രാവിലെ 8.00 നു പ്രഭാത നമസ്‌കാരവും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. അതേ തുടര്‍ന്ന് ഇടവകയിലെ 70 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ ഇടവക അംഗങ്ങളെയും അഭിവന്ദ്യ തിരുമനസ്സ് പൊന്നാട അണിയിച്ചു ആദരിക്കുന്നതാണ്. വര്‍ണ്ണശഭളമായ റാസ, ശ്ലൈഹീക വാഴ്‌വ്, വിഭവസമൃദ്ധമായ സ്‌നേഹ വിരുന്ന് എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.

മാര്‍ത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളില്‍ ആദ്യാവസാനം ഭക്തിയോടെ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ട്രസ്റ്റി കോശി ജോര്‍ജ്, സെക്രട്ടറി മീര ജൈബോയ്, പെരുന്നാള്‍ കമ്മറ്റിക്കുവേണ്ടി ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍, ജോര്‍ജ് യോഹന്നാന്‍, രജി സക്കറിയ, കെല്‍വിന്‍ പാപ്പച്ചന്‍ എന്നിവര്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു.


താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജില്‍ ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ സാധിക്കുന്നതാണ്.

https://www.facebook.com/StThomasOrthodoxChurchChicago/


കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ.ഫാ.ഹാം ജോസഫ് (വികാരി) (708) 8567490

കോശി ജോര്‍ജ് (ട്രസ്റ്റീ) (224) 4898166

മീര ജൈബോയ് (സെക്രട്ടറി) (847) 5056972


Other News in this category



4malayalees Recommends