അമേരിക്കയിലെ മിഷന്‍ ലീഗ് ദേശീയ പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു

അമേരിക്കയിലെ മിഷന്‍ ലീഗ് ദേശീയ പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു
ചിക്കാഗോ: ക്രിസ്തുമസ് ആഘോഷങ്ങള്‍ വാണിജ്യവത്കരിക്കപ്പെടുകയും ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ സര്‍വ്വസാധാരണമാവുകയും ചെയുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് വടക്കേ അമേരിക്കയിലെ ലിറ്റല്‍ ഫ്‌ളവര്‍ മിഷന്‍ ലീഗ് അഥവാ ചെറുപുഷ്പ മിഷന്‍ ലീഗ് എന്ന സംഘടന. ഇതിനായി ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ കുടുംബങ്ങള്‍ക്കായി 'ഗ്ലോറിയ ഇന്‍ എസ്‌സില്‍സിസ്' എന്ന പേരില്‍ ഒരു പുല്‍ക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്.

നാലു മുതല്‍ 12ാം ഗ്രേഡുവരെയുള്ള മതബോധന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേര്‍ന്ന് ഓരോ ഭവനത്തിലും പുല്‍ക്കൂട് നിര്‍മിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് രൂപതാ സമിതിക്ക് അയക്കുകയും വേണം. ഏറ്റവും നന്നായി പുല്‍ക്കൂട് നിര്‍മ്മിച്ച കുടുംബങ്ങള്‍ക്ക് മേഖലാ തലത്തിലും രൂപതാ തലത്തിലും സമ്മാനങ്ങളും നല്‍കുന്നുണ്ട്.


ഉണ്ണിയേശുവിനു പുല്‍ക്കൂട് ഒരുക്കുവാന്‍ എല്ലാ വിശ്വസികളെയും ഫ്രാന്‍സിസ് പാപ്പായും ഈയിടെ ആഹ്വാനം ചെയ്തിരുന്നു. ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നും ക്രിസ്തുവിന്റെ ജനനതിരുനാളാണ് ആഘോഷിക്കുന്നതുമെന്നുമുള്ള വസ്തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ ഭാരവാഹികള്‍ അറിയിച്ചു.


Other News in this category



4malayalees Recommends