ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍  സെന്റ് മേരീസ്  ജേതാക്കള്‍
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്, ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ്, സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് എന്നീ ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 26 വരെ ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ നടന്ന 'ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കളായി. ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ് റണ്ണേഴ്‌സ് അപ്പ് കരസ്ഥമാക്കി.

സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് OCYM ആതിഥേയത്വം വഹിച്ച ഹൂസ്റ്റണ്‍ ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹൂസ്റ്റണിലുള്ള ദേവാലയങ്ങളിലെ യുവജനങ്ങള്‍ക്ക് ഒരു കമ്മ്യൂണിറ്റിയായി ഒത്തുചേരാനും സ്‌പോര്‍ട്‌സ്‌സ്മാന്‍ഷിപ്പും സൗഹൃദവും വിനോദവും നിറഞ്ഞ അനുഭവങ്ങള്‍ ആസ്വദിക്കാനുള്ള മികച്ച അവസരമായിരുന്നു. പങ്കെടുത്ത ഓരോ ടീം അംഗങ്ങള്‍ക്കും അവരുടെ ചൈതന്യവും ഐഡന്റിറ്റിയും പ്രദര്‍ശിപ്പിക്കുന്നതിനും പരസ്പര പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ഊര്‍ജ്ജസ്വലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ ടൂര്‍ണമെന്റ് സഹായകമായി.

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM)ന്റെ ക്ഷണം സ്വീകരിച്ച് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഭാഗവാക്കായ എല്ലാവര്‍ക്കും ഈ ടൂര്‍ണമെന്റ് അവിസ്മരണീയവും ആസ്വാദ്യകരവുമായ ഒരു അനുഭവമായിരുന്നു.

ജേതാക്കള്‍ക്ക് ട്രോഫികള്‍ മിസ്സോറിസിറ്റി മേയര്‍ മിസ്റ്റര്‍. റോബിന്‍ ഏലക്കാട്ട്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ മിസ്റ്റര്‍.കെന്‍ മാത്യു, സ്‌പോണ്‍സര്‍മാരായ സന്ദീപ് തേവര്‍വെലില്‍ (പെറി ഹോംസ്), അരുണ്‍ മാത്യു, സ്റ്റാന്‍ലി മാണി (സെക്‌യൂര്‍ മോര്‍ട്ട്‌ഗേജ്) ബെന്നി ജോര്‍ജ്ജ് (സൊല്യൂണാ റിയാലിറ്റി), ജിതിന്‍ വില്‍സണ്‍ സുഗാര്‍ലാന്‍ഡ് HEB, കാര്‍ത്തിക് ദത്ത (മോങ്‌സ്, പെര്‍ലന്‍ഡ് & കാര്‍ത്തിക് ഫോട്ടോഗ്രാഫി), തോമസ് വറുഗീസ് (വറുഗീസ് ഇന്‍ഷുറന്‍സ് കമ്പിനി) എന്നിവര്‍ ട്രോഫികളും അവാര്‍ഡുകളും നല്‍കി. ടൂര്‍ണമെന്റ് വിജയമാക്കാന്‍ സഹായിച്ച എല്ലാ ടീമുകളോടും വൈസ് പ്രസിഡണ്ട് ജിതിന്‍ വില്‍സണ്‍, സെക്രട്ടറി ജെഫിന്‍ ജോ. മാത്യു, ട്രഷറാര്‍ സുബിന്‍ ജോണ്‍ എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.


ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (പ്രസിഡണ്ട്) 3463329998

ജിതിന്‍ വില്‍സണ്‍ (വൈസ് പ്രസിഡണ്ട്) 3468573848

സുബിന്‍ ജോണ്‍ (ട്രഷറാര്‍) : 6785106257

ജെഫിന്‍ ജോ. മാത്യു (സെക്രട്ടറി): 832 7590677Other News in this category4malayalees Recommends