ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിവാ ഇല്‍ ഗോസ്പല്‍ ക്വിസ് മതസാരം സംഘടിപ്പിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിവാ ഇല്‍ ഗോസ്പല്‍ ക്വിസ് മതസാരം സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെട്ട ക്വിസ് മത്സരത്തില്‍ സി എം എല്‍ ന്റെ ഇടവകയിലെ 12 ഗ്രൂപുകളില്‍ നിന്നും ആദ്യഘട്ട ക്വിസ് മതസരത്തില്‍ വിജയികളായ 12 ടീമുകളാണ് പങ്കെടുത്തത്. മൂന്നു റൗണ്ടുകളായി നടത്തപ്പെട്ട ഫൈനല്‍ മത്സരത്തില്‍ സാന്ദ്രാ കുന്നശ്ശേരില്‍, ജോസഫ് മാപ്‌ളേറ്റ്, ഐസക്ക് മാറ്റത്തില്‍ എന്നിവര്‍ ഉള്‍പ്പെട്ട സി എം എല്‍ സെന്റ് മേരീസ് ഗ്രൂപ്പ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ആന്‍ഡ്രൂ തേക്കുംകാട്ടില്‍, ഡാനി വളത്താട്ട്, നേഥന്‍ പള്ളിയാരുതുണ്ടത്തില്‍ എന്നിവര്‍ അടങ്ങിയ സി എം എല്‍ സെന്റ് സ്റ്റീഫന്‍സ് ഗ്രൂപ്പ് രണ്ടാം സ്ഥാനം നേടി. എല്‍വിയ ചേലമലയില്‍, മേഗന്‍ മണിയാട്ടെല്‍, ജെന്നിഫര്‍ കൊച്ചികുന്നേല്‍ എന്നിവര്‍ അടങ്ങിയ സി എം എല്‍ മദര്‍ തെരേസാ ഗ്രൂപ്പാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സര വിജയികള്‍ക്ക് പുറമെ, തുടര്‍ച്ചയായ 29 ആഴ്ചകളായി സുവിശേഷം പകര്‍ത്തിയെഴുതി ഇടവകയില്‍ സമര്‍പ്പിച്ച സി എം എല്‍ അംഗങ്ങള്‍ക്കും, ഏറ്റവും മനോഹരമായി സുവിശേഷത്തിന്റെ പകര്‍ത്തിയെഴുത്ത് പൂര്‍ത്തീകരിച്ച ജെന്നിഫര്‍ കൊച്ചുകുന്നേലിനും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സുവിദേശ പകര്‍ത്തിയെഴുത്തില്‍ ഏറ്റവും മികച്ച പങ്കാളിത്തം കാഴ്ചവെച്ച സെന്റ് മേരീസ് ഗ്രൂപ്പിന്റെ കോര്‍ഡിനേറ്റേഴ്‌സ് സിജി മ്യാലില്‍, ലിയാ കുന്നശ്ശേരി എന്നിവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.


ഇടവകയിലെ ഏറ്റവും സജീവമായ മിനിസ്ട്രിയായികൊണ്ട് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച എല്ലാ സി എം എല്‍ അംഗങ്ങളെയും അവര്‍ക്ക് പിന്തുണ നക്കുന്ന മാതാപിതാക്കളെയും , മിനിസ്ട്രിക്ക് വേണ്ടി നിസ്വാര്‍ത്ഥമായ സേവനം നല്‍കുന്ന സി എം എല്‍ കോര്‍ഡിനേറ്റേഴ്‌സിനെയും അഭിനന്ദിക്കുന്നതായി വികാരിഫാ സിജു മുടക്കോടില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ അറിയിച്ചു. സി എം എല്‍ ഡയറക്ടര്‍ ജോജോ അനാലില്‍, മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി പൂതൃക്കയില്‍, അസി. വികാരി ഫാ ജോഷി വലിയവീട്ടില്‍, വിസിറ്റേഷന്‍ കോണ്‍വെന്റിലെ സിസ്റ്റേഴ്‌സ് , സമയ തേക്കുംകാട്ടില്‍, ആനീസ് മണ്ണൂക്കുന്നേല്‍, ജ്യോതി ആലപ്പാട്ട്, ബിബി നെടുംതുരുത്തിപുത്തന്‍പുരയില്‍ , ബെറ്റ്‌സി മാപ്‌ളേട്ട് , സൂര്യ കരികുളം, ബിനു ഇടകര, ജിനോ പൂത്തുറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്രിസ് കട്ടപ്പുറം, ധന്യ എന്നിവര്‍ എം സി മാരായി മത്സരങ്ങളെ നിയന്ത്രിച്ചു. അലക്‌സ് ചക്കാലക്കല്‍, മജോ കുന്നശ്ശേരില്‍, അനില്‍ മറ്റത്തികുന്നേല്‍ ഡൊമിനിക്ക് ചൊള്ളമ്പേല്‍ എന്നിവര്‍ സാങ്കേതിക പശ്ചാത്തല സഹായങ്ങള്‍ നല്‍കി. കൈക്കാരന്മാരായ സാബു കട്ടപ്പുറം, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തില്‍പറമ്പില്‍, ബിനു പൂത്തുറയില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Other News in this category



4malayalees Recommends