ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുവാന്‍ പോലും തയ്യാറായ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ വിശ്വാസ തീഷ്ണത ഓരോ ക്രൈസ്തവനും മാതൃകയാക്കേണ്ടതാണ് എന്ന് ഡോ ജോണ്‍സണ്‍ നീലനിരപ്പേല്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. വിശ്വാസ തീഷ്ണതയില്‍ നിറഞ്ഞ വൈദികരും സന്ന്യസ്തരും സഭയുടെ ആത്മീയ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ് എന്നും നല്ല ദൈവവിളികള്‍ ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വികാരി ഫാ. സിജു മുടക്കോടിയില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികനായിരുന്നു. മണ്ണുക്കുന്നേല്‍ ഫിലിപ്പ് & മിന്റു, മൈലാടുംപാറയില്‍ തോമസ് & ഫാമിലി, വെട്ടിക്കാട്ടില്‍ ടിമ്മി & ടിനു, വാണിയാംകുന്നേല്‍ ജോര്‍ഡന്‍ ജോസഫ്, ജെയിംസ് കൊച്ചാംകുന്നേല്‍ & ഫാമിലി, ആന്റണി വല്ലൂര്‍ & ഫാമിലി തുടങ്ങിയവര്‍ തിരുനാള്‍ പ്രസുദേന്തിമാരായിരുന്നു. തിരുനാള്‍ സജ്ജീകരണങ്ങള്‍ക്ക് അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ് മാറ്റത്തില്‍പ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. നേര്കാഴ്ചകള്‍ക്കും കഴുന്ന് എടുക്കല്‍ കര്‍മ്മങ്ങള്‍ക്കും ജോസ് പിണര്‍ക്കയില്‍ നേതൃത്വം വഹിച്ചു.