ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവര്‍ത്തനത്തിന്റെ നാളുകളാണ് ഡോ . ബാബു സ്റ്റീഫന്‍ , ഡോ. കല ഷഹി നേതൃത്വത്തിന്റേത് . വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ രണ്ട് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ തന്നെ ഫൊക്കാനയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിന് സാധിച്ചു. പുതിയ തലമുറയെ അറിയുക, കേള്‍ക്കുക എന്നത് തന്നെ അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് ആകാശ് അജീഷ് പറഞ്ഞു. അതുകൊണ്ടാണ് ഡോ . കല ഷഹി നേതൃത്വം നല്‍കുന്ന പാനലിന്റെ ഭാഗമായത്. തന്നെയുമല്ല കഴിഞ്ഞ നാല് വര്‍ഷമായി ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഒരു പ്രോഗ്രാം എങ്ങനെ കോര്‍ഡിനേറ്റ് ചെയ്ത് അവതരിപ്പിക്കണം എന്നതിന്റെ ഉദാഹരണമായിരുന്നു ഫ്‌ലോറിഡ കണ്‍വന്‍ഷന്‍ പരിപാടികളും ഇത്തവണത്തെ ഓണപരിപാടികളും . ഇത് രണ്ടിന്റെയും പിന്നില്‍ ഡോ. കല ഷഹിയുടെ നിശ്ചയ ദാര്‍ഢ്യവും പ്രവര്‍ത്തനോത്സുകതയും ഓരോ ഫൊക്കാന പ്രവര്‍ത്തകരും നേരിട്ട് കണ്ടതാണ്. കൂടെയുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കുക എന്ന യഥാര്‍ത്ഥ നേതാവിന്റെ കര്‍ത്തവ്യവും ഡോ. കല ഷഹിക്ക് ഉണ്ട്. അതുകൊണ്ടു കൂടിയാണ് ടീം ലെഗസിക്കൊപ്പം യുവജന പ്രതിനിധിയായി നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ആകാശ് അജീഷ് പറഞ്ഞു.


ഹ്യൂസ്റ്റണ്‍ കമ്യൂണിറ്റി കോളേജില്‍ നിന്നും ബിസിനസ്സിലും , ഫിനാന്‍സിലും വിദ്യാര്‍ത്ഥി കൂടിയായ ആകാശ് കെ. എച്ച് . എന്‍. എയുടെ യൂത്ത് കമ്മിറ്റിയില്‍ അംഗമായും പ്രവര്‍ത്തിച്ച് തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.


ആകാശ് അജീഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്ക് എന്നും മുതല്‍ക്കൂട്ട് ആകുമെന്നും ഇത്തരം നിശ്ചയ ദാര്‍ഢ്യമുള്ള യുവജനങ്ങളെ ഫൊക്കാനയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കണമെന്ന് ടീം ലെഗസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്‌സ് എബ്രഹാം , നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ ഡോ ഷെറിന്‍ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കര്‍ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖില്‍ വിജയ് , ഡോ നീന ഈപ്പന്‍ , ജെയ്‌സണ്‍ ദേവസിയ , ഗീത ജോര്‍ജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത് , വരുണ്‍ നായര്‍ , റെജി വര്ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, ആന്റോ വര്‍ക്കി, ലാജി തോമസ്, അഭിലാഷ് ജോണ്‍ ,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാല്‍, സ്‌നേഹ തോമസ് എന്നിവര്‍ അറിയിച്ചു .


വാര്‍ത്ത: ജോര്‍ജ് പണിക്കര്‍



Other News in this category



4malayalees Recommends