തോമസ് നൈനാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

തോമസ് നൈനാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോര്‍ക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാന്‍ മത്സരിക്കുന്നത്. റോക്ലാന്‍ഡ് കൗണ്ടി സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സോഷ്യല്‍ വെല്‍ഫെയര്‍ എക്‌സാമിനറായി സേവനമനുഷ്ഠിച്ച ഔദ്യോഗിക പാരമ്പര്യവും, സംഘാടന മികവുമുള്ള തോമസ് നൈനാന്‍ ഫൊക്കാനയുടെ നേതൃത്വ രംഗത്തിന് മുതല്‍കൂട്ടായിരിക്കും. റോക് ലാന്‍ഡ് കൗണ്ടി ഡിപ്പാര്‍ട്ടുമെന്റിലെ തന്നെ നിരവധി ഡിവിഷനുകളില്‍ പല പദവികളിലും പ്രവര്‍ത്തിച്ച അദ്ദേഹം സമൂഹത്തിലും ,ഔദ്യോഗികരംഗത്തും തന്റേതായ കഴിവുകള്‍ പ്രകടിപ്പിച്ച വ്യക്തിയാണ്. 1988 മുതല്‍ 2001 വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി നാഷണല്‍ ഗാര്‍ഡിലും ജോലി ചെയ്തിട്ടുണ്ട്. സ്പ്രിംഗ് വാലി വില്ലേജില്‍ യൂത്ത് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയും പ്രവര്‍ത്തിച്ച തോമസ് നൈനാന്‍ ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്.


അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ സെക്രട്ടറി കൂടിയാണ് തോമസ് നൈനാന്‍. സംഘടനയെ മികച്ച പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് നയിക്കുന്നതില്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം നല്‍കുന്ന സേവനം വിലമതിക്കാനാവത്തതാണ്.


തോമസ് നൈനാന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാന്‍ ഫൊക്കാന പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്‌സ് എബ്രഹാം , നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ ഡോ ഷെറിന്‍ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കര്‍ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖില്‍ വിജയ് , ഡോ നീന ഈപ്പന്‍ , ജെയ്‌സണ്‍ ദേവസിയ , ഗീത ജോര്‍ജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , തോമസ് നൈനാന്‍, രാജേഷ് വല്ലത്ത് , വരുണ്‍ നായര്‍ , റെജി വര്ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, അഭിലാഷ് ജോണ്‍,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാല്‍ ,സ്‌നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു .


വാര്‍ത്ത: ജോര്‍ജ് പണിക്കര്‍

Other News in this category



4malayalees Recommends