ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്.

അമേരിക്കയില്‍ എത്തുന്നതിന് മുന്‍പേ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ അഭിലാഷ് ജോണ്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കേരളാ യൂണിവേഴ്സ്റ്റി കാര്യവട്ടം കാമ്പസില്‍ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി ,വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതു പ്രവര്‍ത്തന രംഗത്ത് കടന്നു വന്ന യുവ നേതാവാണ്. യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ അഭിലാഷ് ജോണ്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായത്. കൊല്ലം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പൊതുപ്രവര്‍ത്തന രംഗത്തും ജനകീയ സേവകന്‍ എന്ന നിലയിലും ശ്രദ്ധേയനായി. കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി എന്ന നിലയിലും മികച്ച സേവനം കാഴ്ചവെച്ചു. അഭിഭാഷകന്‍ ആയതോടെ അഭിഭാഷക സംഘടനയുടെ അമരക്കാരനായും ശോഭിച്ചു.

2010 മുതല്‍ ഫിലഡല്‍ഫിയായില്‍ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോണ്‍ നിലവില്‍ പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി ,ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചില്‍പ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ചെയര്‍മാന്‍ കൂടിയാണ്. ഫിലഡല്‍ഫിയായിലെ പല മലയാളി സംഘടനകളുടെയും പ്രവര്‍ത്തകനായ അഭിലാഷ് ജോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയ്ക്ക് മുതല്‍കൂട്ടാണ്. അഭിലാഷ് ജോണിനെപ്പോലെ കഴിവും ആര്‍ജ്ജവവുമുള്ള ചെറുപ്പക്കാര്‍ ഫൊക്കാനയുടെ ഭാഗമായെങ്കില്‍ മാത്രമെ ഫൊക്കാനയില്‍ ഇനി വരുന്ന കാലത്ത് ഒരു യുവജന തരംഗം ഉണ്ടാവുകയുള്ളു. അഭിലാഷ് ജോണിന്റെ സ്ഥാനാര്‍ത്ഥിത്വം ടീം ലെഗസിക്ക് അഭിമാനവും ഫൊക്കാനയുടെ പ്രതീക്ഷയുമാണെന്ന് ഫൊക്കാന 2024 2026 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ.കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്‌സ് എബ്രഹാം , നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ ഡോ ഷെറിന്‍ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കര്‍ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖില്‍ വിജയ് , ഡോ നീന ഈപ്പന്‍ , ജെയ്‌സണ്‍ ദേവസിയ , ഗീത ജോര്‍ജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത് , വരുണ്‍ നായര്‍ , രജി വര്ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്‌സ് എബ്രഹാം യൂത്ത് റെപ്രെസെന്ററ്റീവ്

ആയ ക്രിസ്‌ല ലാല്‍, സ്‌നേഹ തോമസ് എന്നിവര്‍ അറിയിച്ചു .


വാര്‍ത്ത: ജോര്‍ജ് പണിക്കര്‍Other News in this category4malayalees Recommends