ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റി മെംബര്‍ ആയി അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു

ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റി മെംബര്‍ ആയി അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു
ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ കാനഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി മെംബര്‍ സ്ഥാനാര്‍ത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാര്‍ മത്സരിക്കുന്നു.


ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായതായും നിരവധി യുവ സമൂഹം ഫൊക്കാനയുടെ ഭാഗമായി മാറുമെന്നും അനീഷ് കുമാര്‍ അറിയിച്ചു. കാനഡയിലെ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവമായ അനീഷ് കുമാര്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ഒന്റാറിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും നിലവിലെ സെക്രട്ടറിയും ആയി പ്രവര്‍ത്തിക്കുന്നു.


201920 കാലയളവില്‍ എംട്ടാക്ക് കാനഡയുടെ കമ്മിറ്റി മെംബര്‍ ആയും, 202122 കാലയളവില്‍ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു. എംട്ടാക്ക് സെക്രട്ടറി ആയിരിക്കുമ്പൊള്‍ തന്നെ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒരു നിര്‍ധന കുടുംബത്തിനു വീട് പണിത് നല്‍കുന്നതിനു നേതൃത്വം നല്‍കിയതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സംഘടന വഴിയും വ്യക്തിപരമായും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയായ അനീഷ് കുമാര്‍, വിദ്യാര്‍ത്ഥി തലം മുതല്‍ രാഷ്ട്രീയ രംഗത്തും യുവജനവിഭാഗത്തിന്റെ നേതൃരംഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടി ആണ്. കൂടുതല്‍ യുവജനങ്ങള്‍ ഫൊക്കാനയിലേക്ക് വരുവാന്‍ ഇത്തരം സ്ഥാനാര്‍ത്ഥിത്വവും അനീഷിന്റെ സംഘടന മികവും ഗുണം ചെയ്യുമെന്ന് 2024 2026 ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. കല ഷഹി പറഞ്ഞു.


കാനഡയില്‍ നിന്നുള്ള യുവ നേതാവും, ഗുഡ് ഷെപ്പേര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ കൂടി ആയ അനീഷ് കുമാര്‍ ബിസിസ് രംഗത്തും സാമൂഹികരംഗത്തും സജീവമാണ്. അനീഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും കാനഡയിലെ മലയാളി സമൂഹത്തിനും ഗുണം ചെയ്യുമെന്നും ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ എന്നിവര്‍ അറിയിച്ചു.


വാര്‍ത്ത: ഡോ. കല ഷഹി

Other News in this category



4malayalees Recommends